എം.പിമാരെ സസ്പെൻഡ് ചെയ്തതിൽ സി.പി.എം പ്രതിഷേധം ഇന്ന്
text_fieldsതിരുവനന്തപുരം: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഇന്ന് സംസ്ഥാനത്ത് സി.പി.എം പ്രതിഷേധം. കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനംചെയ്തു.
രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ് എം.പിമാർ നടത്തിയത്. പാർലമെന്‍റിൽ ജനാധിപത്യപരമായ വിയോജിപ്പുകൾ പോലും അനുവദിക്കാത്ത കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്. രാജ്യത്താകെ കർഷക പ്രതിഷേധത്തിന്‍റെ അലയൊലി ഉയർന്നുകഴിഞ്ഞു. അതിന്‍റെ മുൻനിരയിൽ സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ ഉണ്ടാവുമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
കെ.കെ രാഗേഷ്, എളമരം കരീം, ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട എം.പിമാര്‍. ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.