ഫെബ്രുവരിയോടെ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങാൻ സി.പി.എം
text_fieldsതിരുവനന്തപുരം: സംഘടന ഒരുക്കങ്ങൾ പൂർത്തിയാക്കി ഫെബ്രുവരിയോടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തയാറാകാൻ സി.പി.എം. തദ്ദേശ വിജയത്തിലെ മുൻതൂക്കം നിലനിർത്താൻ വലിയ തോതിൽ ജനസമ്പർക്ക പരിപാടികൾക്കടക്കം ഞായറാഴ്ച സമാപിച്ച സി.പി.എം സംസ്ഥാന സമിതി രൂപം നൽകി.
സർക്കാറിെൻറ ക്ഷേമ പരിപാടി ഉൾപ്പെടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയമെന്നാണ് സമിതിയുടെ വിലയിരുത്തൽ. സർക്കാർ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങളുമായി തുടർ ആശയ വിനിമയം നടത്താൻ മേയർമാർ, മുനിസിപ്പൽ ചെയർമാൻമാർ, ത്രിതല അധ്യക്ഷർ, ജനപ്രതിനിധികൾ, പാർട്ടി നേതാക്കൾ എന്നിവരുടെ ഗൃഹസന്ദർശനം ജനുവരി 24-31 വരെ നടത്തും.
കേന്ദ്ര കാർഷിക നിയമത്തിനെതിരെ കർഷക സംഘടനകൾ രാജ്ഭവനു മുന്നിൽ നടത്തുന്ന മൂന്നു ദിന പരിപാടിക്ക് െഎക്യദാർഢ്യം പ്രഖ്യാപിക്കും. ജനുവരി 31ന് മുമ്പ് സംഘടനാ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നാണ് നിർദേശം. ജനുവരി 12ന് ജില്ല സെക്രേട്ടറിയറ്റുകളും ജില്ല കമ്മിറ്റികളും ചേരും. തുടർന്ന് 16,17,19 തീയതികളിൽ സംസ്ഥാന സമിതിയംഗങ്ങൾ ചേർന്ന് എല്ലാ ഏരിയ കമ്മിറ്റികളും ചേരും. ശേഷം നിയമസഭ മണ്ഡലം കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും രൂപവത്കരിക്കും. ഫെബ്രുവരിയോടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാനും തീരുമാനമായി.
എൽ.ഡി.എഫ് ഘടകകക്ഷികളായ എൻ.സി.പി, ജനതാദൾ (എസ്) എന്നിവയിലെ ആഭ്യന്തര പ്രശ്നങ്ങൾ 'മാധ്യമ വാർത്തകൾ' മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നല്ല െഎക്യത്തോടെയാണ് ഇൗ കക്ഷികൾ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, പാലാ സീറ്റ് കേരള കോൺഗ്രസിന് കൈമാറുമോയെന്ന ചോദ്യം അകാലികമെന്നാണ് വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് സമയത്താണ് സീറ്റ് പങ്കുവെക്കൽ വിഷയം വരുന്നത്. സി.പി.എമ്മിെൻറ സ്വാധീന കേന്ദ്രങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞത് പരിേശാധിക്കും.
ആലപ്പുഴയിൽ നേതൃത്വത്തിനെതിരെ നടന്ന പ്രകടനം ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.