Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശശീന്ദ്ര​െൻറ...

ശശീന്ദ്ര​െൻറ മന്ത്രിസ്ഥാനം: എൽ.ഡി.എഫ്​ തീരുമാനിക്ക​​െട്ടയെന്ന്​ സി.പി.എം

text_fields
bookmark_border
sasindran
cancel

തിരുവനന്തപുരം: ഫോൺ കെണി വിവാദത്തിലുൾപ്പെട്ട എ.കെ. ശശീ​ന്ദ്ര​​െൻറ മന്ത്രിസഭ പു​നഃപ്രവേശനം സംബന്ധിച്ച കാര്യം എൽ.ഡി.എഫ്​ തീരു​മാനിക്ക​​​െട്ടയെന്ന്​ സി.പി.എം. വെള്ളിയാഴ്​ച ചേർന്ന സംസ്ഥാന സെക്ര​േട്ടറിയറ്റ്​ യോഗം ഇൗ വിഷയം ചർച്ച ചെയ്​തെങ്കിലും അന്തിമ തീരുമാനമെടുത്തില്ല. മുന്നണി ഇൗ വിഷയം ചർച്ച ചെയ്യ​േട്ടയെന്നും മുന്നണിയുടെ പൊതുതീരുമാനത്തിനനുസരിച്ച്​ സി.പി.എം നിലപാടെടുക്കാമെന്നുമാണ്​ തീരുമാനം. വിവാദം അന്വേഷിച്ച മുൻ ജില്ല ജഡ്​ജി പി.എസ്​. ആൻറണി കമീഷൻ റിപ്പോർട്ടിൽ പരാമർശങ്ങളില്ലാത്തതിനാൽ ശശീന്ദ്രന്​ മന്ത്രിയായി തിരിച്ചുവരുന്നതിൽ വലിയ പ്രശ്​നങ്ങളൊന്നുമില്ലെന്ന വിലയിരുത്തലാണ്​ യോഗത്തിലുണ്ടായത്​. 

ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നതിനെ എതിർത്ത്​ പ്രതിപക്ഷം രംഗത്തെത്തി​യ സാഹചര്യത്തിൽ കൂടുതൽ നിയമപ്രശ്​നങ്ങൾ ഉയരുമോയെന്ന ആശങ്കയും യോഗത്തിലുണ്ടായെന്നാണ്​ വിവരം. എൻ.സി.പിക്ക്​ അനുവദിച്ച മന്ത്രിസ്ഥാനമാണിത്​. ആ സാഹചര്യത്തിൽ സി.പി.എം ഇൗ വിഷയത്തിൽ പ്രത്യേക അഭിപ്രായം പറയേണ്ടതില്ലെന്ന വിലയിരുത്തലുണ്ടായി. അടുത്ത ആഴ്​ച എൽ.ഡി.എഫ്​ യോഗം ചേരുമെന്നാണ്​ വിവരം.

പാർട്ടി സമ്മേളനങ്ങൾ, പാർട്ടി കത്തുകൾ തുടങ്ങിയ കാര്യങ്ങളാണ്​ പ്രധാനമായും യോഗം ചർച്ച ചെയ്​തത്​.  സോളാർ വിശദീകരണ യോഗങ്ങൾ മികച്ച രീതിയിൽ എല്ലായിടങ്ങളിലും സംഘടിപ്പിക്കാനും സി.പി.എം തീരുമാനിച്ചു. അതിനിടെ ശശീന്ദ്ര​​െൻറ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട്​ കഴിഞ്ഞദിവസം എൻ.സി.പി. നേതൃത്വവുമായി കൂടിക്കാഴ്​ച നടത്തിയതി​​െൻറ അടിസ്ഥാനത്തിൽ എൽ.ഡി.എഫ്​ കൺവീനർ വൈക്കം വിശ്വൻ ഘടകകക്ഷിനേതാക്കളുമായി ആശയവിനിമയം ആരംഭിച്ചു. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യമാണ്​ എൻ.സി.പി ഉന്നയിച്ചിട്ടുള്ളത്​. കേസ്​ അവസാനിക്കാത്തതും ഇതിലെ ചില നിയമപ്രശ്​നങ്ങളിൽ ഘടകകക്ഷികൾക്ക്​ സംശയമുള്ളതും വിഷയം നീളാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfkerala newsncpMinister AK Saseendranmalayalam news
News Summary - CPM on Sasindran issue-Kerala news
Next Story