കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ സി.പി.എമ്മിന് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയിൽ എൽ.ഡി.എഫിന് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ. സി.പി.എമ്മിലെ ബിനു ജോസഫ് പ്രസിഡൻറായും എം.എ. ജമീല ബീവി വൈസ് പ്രസിഡൻറായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിനെതിരെ ആറ് വോട്ടുകൾക്കാണ് ബിനു ജോസഫും ജമീലബീവിയും വിജയിച്ചത്. മല്ലപ്പള്ളി സബ് രജിസ്ട്രാർ ജഗദീശ്കുമാർ മുഖ്യവരണാധികാരിയായിരുന്നു. ബി.ജെ.പിയിലെ ദീപ്തി ദാമോദരനും സി.ആർ. വിജയമ്മയുമാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിലേക്ക് മത്സരിച്ചത്. എസ്.ഡി.പി.ഐയിലെ ജസീല സിറാജ് എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. 13 അംഗ പഞ്ചായത്തിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങൾ വീതവും യു.ഡി.എഫിന് രണ്ട് അംഗങ്ങളും എസ്.ഡി.പി.ഐക്ക് ഒരംഗവുമാണുള്ളത്. യു.ഡി.എഫിലെ രണ്ട് അംഗങ്ങളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് തവണയും എസ്.ഡി.പി.ഐ എൽ.ഡി.എഫിനെ പിന്തുണച്ചിരുന്നു. ബിനു ജോസഫും ജമീല ബീവിയും രണ്ട് തവണ പ്രസിഡൻറ്, വൈസ് പ്രസിഡൻറുമാരായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും എസ്.ഡി.പി.ഐ പിന്തുണയോടെ ലഭിച്ച സ്ഥാനങ്ങൾ വേണ്ടെന്ന എൽ.ഡി.എഫ് തിരുമാനത്തെ തുടർന്ന് രാജി വെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.