'എസ്.ഡി.പി.ഐക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.എമ്മിെൻറ പാരിതോഷികം'
text_fieldsപത്തനംതിട്ട: നഗരസഭയിൽ തങ്ങളെ അധികാരത്തിൽ കയറ്റാൻ സഹായിച്ചതിെൻറ പാരിതോഷികമായാണ് എസ്.ഡി.പി.ഐക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.എം നൽകിയതെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു. നഗരസഭയിലെ സി.പി.എം-എസ്.ഡിപി.ഐ ബന്ധത്തിനെതിരെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭയിലെ സി.പി.എം-എസ്.ഡി.പി.ഐ ബന്ധത്തിനെതിരെ യൂത്ത്കോൺഗ്രസ് റോഡിലെഴുതിയ പ്രചാരണ വാചകങ്ങൾ കഴിഞ്ഞദിവസം പെയിൻറ് ചെയ്ത് മറച്ച ഡി.വൈ.എഫ്.ഐ നടപടി ഫാഷിസ്റ്റ് തന്ത്രമാെണന്നും സുരേഷ്കുമാർ പറഞ്ഞു.
ഘടകകക്ഷിയായ സി.പി.ഐക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാതെ എസ്.ഡി.പി.ഐക്ക് നൽകിയതിനെക്കുറിച്ച് സി.പി.എം ജില്ല നേതൃത്വം മറുപടി പറയണം. നിയോജകമണ്ഡലം പ്രസിഡൻറ് അഫ്സൽ വി.ഷേക്ക് അധ്യക്ഷതവഹിച്ചു. സി.സി.സി സെക്രട്ടറി കെ. ജാസിംകുട്ടി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഡോ. എം.എം.പി. ഹസൻ, കൗൺസിലർ അഖിൽ അഴൂർ, വിഷ്ണു ആർ.പിള്ള, നിധീഷ് ചന്ദ്രൻ, ജിബിൻ, ബാസിത്, ജോമി, അലക്സാണ്ടർ തോമസ്, ഷമീർ ആറന്മുള, റോബിൻ മുണ്ടുകൊട്ടക്കൽ, സുബിൻ, ഷിനാസ് വലഞ്ചുഴി, അഭിജിത് സോമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.