62 തദ്ദേശസ്ഥാപനങ്ങളിൽ സി.പി.എം - എസ്.ഡി.പി.െഎ രഹസ്യധാരണ -കെ.പി.എ. മജീദ്
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതിയിൽ സി.പി.എം മലബാർ മേഖലയിൽ വ്യാപകമായി എസ്.ഡി.പി.െഎയുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിൽ വിവിധ ജില്ലകളിലായി 62 തദ്ദേശസ്ഥാപനങ്ങളിൽ എസ്.ഡി.പി.െഎയുമായി സി.പി.എം ധാരണയിലെത്തിയിട്ടുണ്ട്.
കണ്ണൂരിലെ സി.പി.എം നേതാക്കളാണ് പുതിയ നീക്കത്തിന് നേതൃത്വം വഹിച്ചത്. തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടത്തിലാണ് സി.പി.എം ഇത്തരമൊരു നീക്കം നടത്തിയത്.
കണ്ണൂരിലെ മുണ്ടേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ എസ്.ഡി.പി.െഎയെ സി.പി.എം സഹായിക്കും. അതിന് പകരമായി നാലാം വാർഡിൽ സി.പി.എമ്മിനെ എസ്.ഡി.പി.െഎ പിന്തുണക്കും.
ഇരിട്ടി നഗസരഭയിൽ കൂരമുക്ക്, നടുവനാട് വാർഡുകളിലും പരസ്പര ധാരണയുണ്ട്. നാദാപുരം പഞ്ചായത്തിലെ 17ാംവാർഡിൽ സി.പി.എമ്മിനും എസ്.ഡി.പിെഎക്കും ഒരേ സ്ഥാനാർഥിയാണ്. തൂണേരി ബ്ലോക്ക് പഞ്ചായത്ത്, മടായി, മാട്ടൂൽ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം സി.പി.എം ഇത്തരത്തിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്.
വെൽെഫയർ പാർട്ടിയുമായി യു.ഡി.എഫ് നടത്തിയത് രഹസ്യ ഇടപാടല്ല. മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി നീക്കുപോക്കുണ്ടെന്ന് തെരഞ്ഞെടുപ്പിന് മുന്നേതന്നെ യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ സി.പി.എം വർഗീയകക്ഷികളെന്ന് പറയുന്നവരുമായി തന്നെ ധാരണയുണ്ടാക്കുന്നതിെൻറ തെളിവാണ് പുറത്ത് വന്നതെന്നും െക.പി.എ മജീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.