മന്ത്രി റിയാസടക്കം എട്ട് പുതുമുഖങ്ങളുമായി 17 അംഗ സി.പി.എം സെക്രട്ടറിയേറ്റ്; 88 പേരുടെ സംസ്ഥാന സമിതി
text_fields17 അംഗ സി.പി.എം സെക്രട്ടറിയേറ്റിനെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എ മുഹമ്മദ് റിയാസ്, വി.എൻ വാസവൻ, സജി ചെറിയാൻ, എം.സ്വരാജ്, പി.കെ ബിജു, പുത്തലത്ത് ദിനേശൻ, കെ.കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും.
മുതിർന്ന നേതാവ് ജി.സുധാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, കെ.പി സഹദേവൻ, എം.എം മണി, കെ ജെ തോമസ്, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, സി പി നാരായണൻ, ജെയിംസ് മാത്യൂ എന്നിവരെ സംസ്ഥാന സമിതിയിൽ നിന്ന് നീക്കിയിട്ടുണ്ട്. 12 ആളുകളെയാണ് സംസ്ഥാന സമിതിയിൽ നിന്ന് നീക്കിയത്. 75 വയസെന്ന പ്രായപരിധി കർശനമാക്കിയാണ് സംസ്ഥാന സമിതിയെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകിയത്.
88 പേരടങ്ങുന്ന സംസ്ഥാന സമിതിയിൽ 16 പുതുമുഖങ്ങളുണ്ട്. എ.എ റഹീം, സി.വി വർഗീസ്, വി.പി സാനു, ചിന്ത ജെറോം, എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, പനോളി വത്സൻ, രാജു എബ്രഹാം, ഡോ. കെ എൻ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു എന്നിവരാണ് സമിതിയിലെ പുതുമുഖങ്ങൾ. വി.എസ് അച്യുതാനന്ദൻ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.
സംസ്ഥാന സമിതിയിൽ 13 വനിതകളാണുള്ളത്. 17 അംഗ സെക്രട്ടറിയറ്റിനേയും അഞ്ച് അംഗ കൺട്രോൾ കമീഷനെയും തെരഞ്ഞെടുത്തു.
പ്രത്യേക ക്ഷണിതാക്കളായി വി എസ് അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി എന്നിവരെയും ക്ഷണിതാക്കളായി ജോൺ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവരെയും തെരഞ്ഞെടുത്തു.
എൻ ചന്ദ്രൻ കൺവീനറായി കെ വി അബ്‌ദുൾ ഖാദർ, സി അജയകുമാർ, എസ് ജയമോഹൻ, അഡ്വ. പുഷ്‌പദാസ് എന്നിവാരാണ് കൺട്രോൻ കമീഷനിലുള്ളത്.
സംസ്‌ഥാന സമിതി അംഗങ്ങൾ
പിണറായി വിജയൻ,
കോടിയേരി ബാലകൃഷ്‌ണൻ,
ടി.എം തോമസ് ഐസക്,
ഇ.പി ജയരാജൻ,
പി.കെ ശ്രീമതി,
എം.സി ജോസഫൈൻ,
എ. വിജയരാഘവൻ,
കെ.കെ ശൈലജ,
എളമരം കരീം,
എ.കെ ബാലൻ,
എം.വി ഗോവിന്ദൻ,
ബേബി ജോൺ,
ടി.പി രാമകൃഷ്‌ണൻ,
കെ.എൻ ബാലഗോപാൽ,
പി.രാജീവ്,
കെ.രാധാകൃഷ്‌ണൻ,
കെ.പി സതീഷ് ചന്ദ്രൻ,
എം.വി ബാലകൃഷ്‌ണൻ,
സി.എച്ച് കുഞ്ഞമ്പു,
എം.വി ജയരാജൻ,
പി. ജയരാജൻ,
കെ.കെ രാഗേഷ്,
ടി.വി രാജേഷ്,
എ.എൻ ഷംസീർ,
പി.ഗഗാറിൻ,
സി.കെ ശശീന്ദ്രൻ,
പി.മോഹനൻ,
പി.സതീദേവി,
എ. പ്രദീപ്‌കുമാർ,
പി.എ മുഹമ്മദ് റിയാസ്,
ഇ.എൻ മോഹൻദാസ്,
പി.കെ സൈനബ,
പി.ശ്രീരാമകൃഷ്‌ണൻ,
പി.നന്ദകുമാർ,
സി.കെ രാജേന്ദ്രൻ,
എൻ.എൻ കൃഷ്‌ണദാസ്,
എം.ബി രാജേഷ്,
എ.സി മൊയ്‌തീൻ,
എൻ.ആർ ബാലൻ,
പി.കെ ബിജു,
എം.കെ കണ്ണൻ,
സി.എൻ മോഹനൻ,
കെ.ചന്ദ്രൻപിള്ള,
സി.എം ദിനേശ്‌മണി,
എസ്.ശർമ,
എം.സ്വരാജ്,
ഗോപി കോട്ടമുറിക്കൽ,
കെ.കെ ജയചന്ദ്രൻ,
കെ.പി മേരി,
വി.എൻ വാസവൻ,
ആർ. നാസർ,
സജി ചെറിയാൻ,
സി.ബി ചന്ദ്രബാബു,
സി.എസ് സുജാത,
കെ.പി ഉദയഭാനു,
എസ്.സുദേവൻ,
പി.രാജേന്ദ്രൻ,
ജെ.മേഴ്‌സിക്കുട്ടിയമ്മ,
കെ.രാജഗോപാൽ,
കെ. വരദരാജൻ,
എസ്. രാജേന്ദ്രൻ,
സൂസൻ കോടി,
കെ. സോമ പ്രസാദ്,
എം.എച്ച് ഷാരിയാർ,
ആനാവൂർ നാഗപ്പൻ,
എം.വിജയകുമാർ,
കടകംപള്ളി സുരേന്ദ്രൻ,
ടി.എൻ സീമ,
വി.ശിവൻകുട്ടി,
ഡോ. വി ശിവദാസൻ,
കെ.സജീവൻ,
പുത്തലത്ത് ദിനേശൻ,
എം.എം വർഗീസ്,
എ.വി റസ്സൽ,
ഇ.എൻ സുരേഷ് ബാബു,
സി.വി വർഗീസ്,
പനോളി വത്സൻ,
രാജു എബ്രഹാം,
എ.എ റഹീം,
വി.പി സാനു,
ഡോ. കെ.എൻ ഗണേഷ്,
കെ.എസ് സലീഖ,
കെ.കെ ലതിക,
പി.ശശി,
കെ.അനിൽകുമാർ,
വി.ജോയ്,
ഒ.ആർ കേളു,
ഡോ. ചിന്ത ജെറോം.
സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങൾ
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ.പി ജയരാജൻ, ടി.എം തോമസ് ഐസക്, പി.കെ ശ്രീമതി, എ.കെ ബാലൻ, ടി.പി രാമകൃഷ്‌ണൻ, കെ.എൻ ബാലഗോപാൽ, പി.രാജീവ്, കെ.കെ ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, വി.എൻ വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, പി.എ മുഹമ്മദ് റിയാസ്, പി.കെ ബിജു, പുത്തലത്ത് ദിനേശൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.