Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാഷിസത്തെ ചെറുക്കാൻ...

ഫാഷിസത്തെ ചെറുക്കാൻ സി.പി.എം യു.പി.എയുടെ ഭാഗമാകണം -സാദിഖലി തങ്ങൾ

text_fields
bookmark_border
Sadikali Thangal
cancel

മലപ്പുറം: ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ സി.പി.എം അടക്കമുള്ള പാർട്ടികൾ ദേശീയ തലത്തിൽ യു.പി.എയുടെ ഭാഗമാകണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. വർഗീയ ഫാഷിസത്തിനെതിരെ തന്ത്രപരമായ നിലപാട് ശക്തിപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ രൂപം കൊടുക്കുന്ന മുന്നണി സംവിധാനം പാടില്ല. എല്ലാ സംസ്ഥാനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് യു.പി.എ പ്രവർത്തിച്ചാൽ മാത്രമേ മികച്ച ഫലമുണ്ടാകൂവെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

മുന്നണി മാറണമെന്ന അഭിപ്രായം പലർക്കും ഉണ്ടാകാമെന്നും എന്നാൽ യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്‍റെ ലക്ഷ്യമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മുന്നണി ശക്തിപ്പെട്ടാൽ അടുത്ത തവണ യു.ഡി.എഫിന് അധികാരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരമുള്ളപ്പോൾ ലീഗ് മന്ദമാതുരനും അധികാരമില്ലാത്തപ്പോൾ ലീഗ് കൊടുങ്കാറ്റുമാണ്. മുസ് ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് സി.പി.എം പറഞ്ഞത് പൊതുജനാഭിപ്രായമാണെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPASadikali Thangalmusim league
News Summary - CPM should be part of UPA to fight fascism - Sadikhali Thangal
Next Story