യു.എ.പി.എ കേസ്: മുഖ്യമന്ത്രിയുടെ വഴിയേ പാർട്ടി
text_fieldsതിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത ്തിയതിൽ മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിെൻറയും നിലപാടിനെ പിന്തുണക്കാൻ സി.പ ി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനം. യു.എ.പി.എ കരിനിയമമാണ് എന്ന പാർട്ടി വാദം ഉ യർത്തിപ്പിടിക്കുേമ്പാൾതന്നെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് ഭരണഘടനാനുസൃതമായേ പ്രവർത്തിക്കാനാവൂ എന്ന നിലപാടാണ് വെള്ളിയാഴ്ച ചേർന്ന നേത ൃയോഗത്തിലുണ്ടായത്. പാർട്ടി നിലപാടും സർക്കാർ ഭരണവും വെവ്വേറെ കാണണം. യു.എ.പി.എ ചുമത്തിയത് തിരുത്തണമെന്ന് പി.ബിയംഗം പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം നയം വ്യക്തമാക്കിയത്.
ഇതുവരെ നടന്ന സംഭവങ്ങളും ആഭ്യന്തരവകുപ്പ് നടപടിയും മുഖ്യമന്ത്രി യോഗത്തെ ധരിപ്പിച്ചു. സി.പി.എമ്മിന് കൃത്യം നിലപാടാണുള്ളത്. പക്ഷേ, പാർലമെൻറ് പാസാക്കിയ കേന്ദ്രനിയമമാണ്. അത് നടപ്പാക്കാതിരിക്കാൻ കഴിയില്ല. കേസെടുത്തതോടെ സർക്കാർ ഇടപെടലിന് പരിമിതിയുണ്ട്. കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ഇനി നിയമപരമായ ഇടപെടലിന് സാധ്യതയുള്ളത്. ഗോപിനാഥൻ കമ്മിറ്റിക്ക് മുന്നിൽ കേസ് വരുേമ്പാഴാണത്. നിയമവ്യവസ്ഥയിൽ എക്സിക്യൂട്ടിവിന് നേരിട്ട് ഇടപെടാൻ സാധിക്കില്ല. കരുതലോടുകൂടിയേ കഴിയൂ. കേന്ദ്രനിയമം ആയതിനാൽ എൻ.െഎ.എ ഇടപെടലിന് സാധ്യതയുണ്ട്. അതിന് വഴിവെക്കാൻ പാടില്ല. പൊലീസ് അറസ്റ്റ് ചെയ്തവർക്കെതിരെ ഏത് വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് നിർദേശിക്കാൻ സർക്കാറിന് കഴിയിെല്ലന്ന് പറഞ്ഞ മുഖ്യമന്ത്രി, വിദ്യാർഥികൾക്കെതിരെ തെളിവുണ്ടെന്നും ധരിപ്പിച്ചു. തുടർന്നാണ് ചർച്ചയിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കാൻ തീരുമാനിച്ചത്.
പാർട്ടി നയത്തിന് അനുസൃതമായി ഭരണത്തിൽ ഇടപെടുന്നതിന് പരിമിതികളുെണ്ടന്ന അഭിപ്രായവും ഉയർന്നു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാറുള്ള സാഹചര്യത്തിൽ രാഷ്ട്രീയവും നിയമപരവുമായ സർക്കാറിെൻറ വീഴ്ച തിരിച്ചടിയാവും. കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും മുതലെടുപ്പിന് അവസരം നൽകാതെ ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യണം. അറസ്റ്റിലായ രണ്ട് വിദ്യാർഥികളുടെ മാവോവാദി ബന്ധത്തെക്കുറിച്ച് ചില സംശയമുണ്ടെന്ന കോഴിക്കോട് ജില്ല നേതൃത്വത്തിെൻറ റിപ്പോർട്ടും പരിഗണിച്ചു.
പ്രാദേശിക അന്വേഷണത്തിലൂടെ കൃത്യത വരുത്താനും തീരുമാനിച്ചു. അറസ്റ്റിന് പിന്നാലെ ഒരു െഎ.പി.എസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവന സർക്കാറിനെ കരിതേക്കാനായിരുന്നെന്ന് ചിലർ ചൂണ്ടിക്കാട്ടി.
കടുത്ത വിമർശം ഉയർത്തുന്ന സി.പി.െഎയുമായി തർക്കത്തിന് പോേകണ്ടെന്നും ധാരണയായി. സി.പി.െഎ നേതാക്കൾ റിപ്പോർട്ട് നൽകിയ വിവരം മുഖ്യമന്ത്രി ധരിപ്പിച്ചു. മജിസ്റ്റീരിയൽ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ല കലക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം സി.പി.െഎക്ക് മറുപടി നൽകാമെന്നാണ് തീരുമാനം. സി. അച്യുതമേനോൻ സർക്കാറിെൻറ കാലത്താണ് നക്സലൈറ്റ് വേട്ട നടന്നതെന്ന വിമർശവും ചിലർ ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.