Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നിലപാട്​...

സി.പി.എം നിലപാട്​ സംഘപരിവാർ രാഷ്​ട്രീയത്തെ ശക്​തിപ്പെടുത്തുന്നു -ജമാഅത്തെ ഇസ്​ലാമി

text_fields
bookmark_border
mi abdul azees
cancel

കോഴിക്കോട്​: താത്​കാലിക രാഷ്​ട്രീയ നേട്ടങ്ങൾക്കായി മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തുന്ന വർഗീയ പ്രചാരണം സംസ്​ഥാനത്ത്​ സംഘപരിവാറിനെ ശക്​തിപ്പെടുത്താൻ ഹേതുവാകുമെന്ന്​ ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ്​. സംഘപരിവാർ ഉയർത്തുന്ന രാഷ്​ട്രീയ പ്രൊപഗണ്ടയുടെ പ്രചാരകരാവുകയാണ്​ സമീപകാലത്തായി സി.പി.എമ്മെന്നും കോഴിക്കോട്ട്​ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ മുസ്​ലീം സമൂഹത്തെയും സംഘടനകളെയും പൈശാചികവത്​കരിച്ച്​ ശത്രുപക്ഷത്ത്​ നിർത്താനാണ്​ സി.പി.എം ശ്രമിക്കുന്നത്​. ഹൈന്ദവ ക്രൈസ്​തവ വോട്ടുകൾ തങ്ങൾക്കനുകൂലമായി മാറ്റാനുള്ള ഹീനവും ജനാധിപത്യ വിരുദ്ധവുമായ ശ്രമമാണ്​ നടത്തിക്കൊണ്ടിരിക്കുന്നത്​.

ആഗോള തലത്തിൽ സാമ്രാജ്യത്വ ശക്​തികളും ദേശീയ തലത്തിൽ ബി.ജെ.പിയും സംഘപരിവാറും എടുത്തുപയോഗിക്കുന്ന 'ഇസ്​ലാം ഭീതി' ബോധപൂർവം പടർത്തുകയാണ്​ സി.പി.എം. പരസ്​പരം തിരിച്ചറിയാനാകാത്ത വിധം ഒരേ തരത്തിലാണ്​ സി.പി.എമ്മും സംഘപരിവാറും സംസാരിക്കുന്നത്​. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഇപ്പോൾ പറയുന്നത്​ തങ്ങൾ നേരത്തെ പറഞ്ഞ സത്യങ്ങളാണെന്നാണ്​ ബി.ജെ.പി ഭാഷ്യം. ഇൗ ശൈലി തെരഞ്ഞെടുപ്പിൽ വിജയം നൽകിയേക്കാമെങ്കിലും കേരളം ഇതുവരെ ഉയർത്തിപ്പിടിച്ച ഫാഷിസ്റ്റ്​ വിരുദ്ധവും മതനിരപേക്ഷവുമായ നിലപാടിനെ തകർക്കുമെന്നും അമീർ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിനു വേണ്ടി 1980കളിലും മുസ്​ലിം വിരുദ്ധ നിലപാട്​ സി.പി.എം പരസ്യമായി സ്വീകരിച്ചിട്ടുണ്ട്​. അന്നതി​ന്‍റെ മുതലെടുപ്പിന്​ കേരള രാഷ്​ട്രീയാന്തരീക്ഷത്തിൽ സി.പി.എം മാത്രമാണ്​ ഉണ്ടായിരുന്നത്​. എന്നാൽ, ഇന്നത്തെ സാഹചര്യം തീർത്തും വ്യത്യസ്​തമാണ്​. കേന്ദ്ര അധികാരത്തി​ന്‍റെ ബലത്തിൽ ബി.ജെ.പി സംസ്​ഥാനത്ത്​ വേരുറപ്പിക്കാൻ കഠിനയത്​നം നടത്തിക്കൊണ്ടിരിക്കെ, ഇൗ നിലപാട്​ ​െകാണ്ട്​​ ബി.ജെ.പിയാണ്​ നേട്ടം കൊയ്യുകയെന്ന​ സാമാന്യ രാഷ്​ട്രീയ ബുദ്ധി സി.പി.എമ്മിന്​ ഉണ്ടാകണം. മതനിരപേക്ഷതയോട്​ കാണിക്കുന്ന കാപട്യം സി.പി.എമ്മിന്​ ദോഷം മാത്രമേ ചെയ്യൂ.

ന്യൂനപക്ഷക്ഷേമ പ്രവർത്തനങ്ങളുടെയെല്ലാം നേട്ടം കൊയ്യുന്നത്​ മുസ്​ലിം സമുദായമാണെന്ന ക്രൈസ്​തവ സമൂഹത്തി​ന്‍റെ തെറ്റിദ്ധാരണ കേരളത്തിലെ സാമുദായികാന്തരീക്ഷത്തെ അപകടപ്പെടുത്തും. എന്നാൽ യഥാർഥ വസ്​തുത വ്യക്​തമാക്കി തെറ്റിദ്ധാരണ തിരുത്താൻ മുന്നിട്ടിറങ്ങേണ്ട സർക്കാറും ന്യൂനപക്ഷ വകുപ്പും കാണിക്കുന്ന അലംഭാവം വർഗീയ ധ്രുവീകരണത്തിന്​ ഹേതുവാകും. ഈ വിഷയത്തിൽ സർക്കാറി​ന്‍റെത്​ കുറ്റകരമായ അനാസ്​ഥയാണെന്നും അമീർ കുറ്റപ്പെടുത്തി.

മുസ്​ലിം ലീഗിനെതിരെ മുഖ്യമന്ത്രി നടത്തിയ രാഷ്​ട്രീയ വിമർശനം സാമുദായികവത്​കരിക്കാനല്ലേ ജമാഅത്ത്​ ശ്രമിക്കുന്നതെന്ന ചോദ്യത്തിന്​ ഒരിക്കലുമല്ല എന്നായിരുന്നു അമീറി​ന്‍റെ മറുപടി. 'യു.ഡി.എഫിനെ നയിക്കുന്നത് ​കുഞ്ഞൂഞ്ഞ്​, കുഞ്ഞുമാണി, കുഞ്ഞാപ്പ കുട്ടുകെട്ടാണെന്നയിരുന്നു സി.പി.എമ്മി​ന്‍റെ മുൻപത്തെ ആരോപണം. ഇപ്പോൾ ഹസ്സൻ, കുഞ്ഞാലിക്കുട്ടി, അമീർ കൂട്ടുകെട്ടാണ്​ യു.ഡി.എഫിനെ നയിക്കുന്നതെന്നാണ്​ ആരോപിക്കുന്നത്​. യു.ഡി.എഫ്​ കൺവീനർ എം.എം. ഹസ്സൻ ചുമതലയേറ്റപ്പോൾ സമുദായ നേതാക്കളെ കണ്ട കൂട്ടത്തിൽ എന്നെയും വന്ന്​ കണ്ടിരുന്നു. ഇതിലൊക്കെ വർഗീയത പ്രചരിപ്പിച്ചാണ്​ സി.പി.എം വിമർശനം തുടരുന്നത്​'- അദ്ദേഹം പറഞ്ഞു. ഇത്​ രാഷ്​ട്രീയ ലാഭത്തി​ന്‍റെ പ്രശ്​നമല്ല, കേരളത്തി​ന്‍റെ സാമൂഹിക അന്തരീക്ഷം തകരുമെന്ന ആശങ്ക കൊണ്ടാണ്​ തങ്ങൾ സി.പി.എമ്മി​ന്‍റെ നിലപാടിനെ വിമർശിക്കുന്നതെന്നും അമീർ വ്യക്​തമാക്കി.

അസിസ്റ്റൻറ്​ അമീർ പി. മുജീബ്​ റഹ്​മാൻ, ജനറൽ സെക്രട്ടറി വി.ടി. അബ്​ദുല്ലക്കോയ, സെക്രട്ടറിമാരായ ശൈഖ്​ മുഹമ്മദ്​ കാരക്കുന്ന്​, ശിഹാബ്​ പൂക്കോട്ടൂർ, സമദ്​ കുന്നക്കാവ്​ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jihCPMSanghparivarjamaathe islami
Next Story