മോദിക്ക് വേണ്ടി സി.പി.എം അഞ്ചാംപത്തി പണി നടത്തുന്നു –എ.കെ. ആൻറണി
text_fieldsതിരുവനന്തപുരം: നരേന്ദ്ര മോദിക്ക് വേണ്ടി സി.പി.എം നടത്തുന്നത് അഞ്ചാംപത്തി പണിയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി. ബി.െജ.പിക്കെതിരായ വിശാല മതേതര പ്രതിപക്ഷ െഎക്യത്തെ ബിഹാറിലെ നിതീഷ്കുമാറിനേക്കാൾ നീചമായി വഞ്ചിച്ചത് സി.പി.എമ്മാണ്.
ഇക്കാര്യത്തിൽ സി.പി.എമ്മിനെ ഒന്നടങ്കം കുറ്റംപറയാനാവില്ലെന്നും െഎക്യനീക്കങ്ങളെ തുരങ്കംവെച്ച് വഞ്ചിച്ചത് മലയാളികളായ ഏഴ് പോളിറ്റ്ബ്യൂറോ അംഗങ്ങളാണെന്നും ആൻറണി പറഞ്ഞു. ഇന്ദിര ഗാന്ധി ജന്മശതാബ്ദി പുരസ്കാരദാന ചടങ്ങ് ഇന്ദിര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം.
ബി.ജെ.പിയുടെ ദുർനയങ്ങൾക്കെതിരെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് െഎക്യനിര സൃഷ്ടിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയാറാണെങ്കിലും സി.പി.എം സ്വാർഥതാൽപര്യങ്ങളുടെ പേരിൽ കളംമാറ്റി ചവിട്ടുകയാണ്.
നോട്ട് നിരോധന വാർഷികത്തിൽ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കാൻ തീരുമാനിെച്ചങ്കിലും സി.പി.എം വിട്ടുനിൽക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിശാല െഎക്യമുണ്ടാവുകയും മോദിയെ പുറത്താക്കി യു.പി.എ അധികാരത്തിലെത്തുകയും ചെയ്താൽ കേരളത്തിലെ കോൺഗ്രസ് ശക്തിപ്പെടുമെന്ന സങ്കുചിതവും സ്വാർഥവുമായ ചിന്തയാണ് സി.പി.എമ്മിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. െക.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി മുൻ പ്രസിഡൻറുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജൻ, വക്കം പുരുഷോത്തമൻ എന്നിവർക്കാണ് പുരസ്കാരം നൽകിയത്. വി.എം. സുധീരൻ, തമ്പാനൂർ രവി തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.