സി.പി.എം സംസ്ഥാനസമിതി ഇന്ന് ഒാൺലൈനിൽ
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തോടെ നിർത്തിവെച്ച നേതൃസമ്മേളനം സി.പി.എം ഇന്ന് ആരംഭിക്കുന്നു. പാർട്ടിയുടെ ചരിത്രത്തിലാദ്യമായി ഒാൺലൈൻ സംവിധാനത്തിൽ സംസ്ഥാന സമ്മേളനം വ്യാഴാഴ്ച ചേരും. നേതൃത്വം എ.കെ.ജി സെൻററിലും സംസ്ഥാന സമിതിയംഗങ്ങൾ അതാത് ജില്ലാ കമ്മിറ്റി ഒാഫിസുകളിലും പെങ്കടുക്കും.
കഴിഞ്ഞദിവസം ചേർന്ന പി.ബി യോഗതീരുമാനത്തിെൻറ റിപ്പോർട്ടിങ്ങാകും മുഖ്യ അജണ്ട. തദ്ദേശതെരഞ്ഞെടുപ്പിെൻറ ഒരുക്കം, സി.പി.എം ഏറ്റെടുത്ത് നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി എന്നിവ സംബന്ധിച്ചും ചർച്ച നടക്കും. വിഡിയോ കോൺഫറൻസിങ് സംവിധാനം വഴിയാകും റിപ്പോർട്ടിങ്ങും ചർച്ചയും.
നേതൃത്വത്തിെൻറ കർശന നിർദേശം മാനിച്ച് മാസ്ക് ധരിച്ച് ശാരീരിക അകലം പാലിച്ചാകും എ.കെ.ജി സെൻററിലും ജില്ലാ കമ്മിറ്റി ഒാഫിസുകളിലും നേതാക്കൾ പെങ്കടുക്കുക. പി.ബി അംഗങ്ങൾ ഉൾപ്പെടെ 20 പേർ മാത്രമേ എ.കെ.ജി സെൻററിൽ പെങ്കടുക്കൂ.
തദ്ദേശതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കുമെന്ന് ഉറപ്പായതോടെ കോവിഡ് പശ്ചാത്തലത്തിൽ എങ്ങനെ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാം, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം എന്നിവയും ചർച്ചയാകുമെന്നാണ് സൂചന. ലോക്ഡൗൺ നിയന്ത്രണങ്ങൾ വെല്ലുവിളി ഉയർത്തുന്നെന്ന അഭിപ്രായം പാർട്ടി അണികളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.