സി.പി.എം സംസ്ഥാന സമ്മേളന റിപ്പോർട്ട് ചോർച്ച: അഞ്ച് നേതാക്കൾക്ക് വിമർശനം
text_fieldsതിരുവനന്തപുരം: തൃശൂരിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിച്ചതിനെയും സംഘടന-പ്രവർത്തന റിപ്പോർട്ട് ചോർന്നതിനെയുംചൊല്ലി സംസ്ഥാനസമിതിയിൽ അഞ്ച് നേതാക്കൾക്ക് താക്കീതിെൻറ സ്വരത്തിലുള്ള വിമർശനവും മുന്നറിയിപ്പും. സംസ്ഥാനസമിതി യോഗത്തിെൻറ അജണ്ടകൾ അവസാനിച്ചശേഷമാണ് വിഷയം പരിഗണിച്ചത്. സംസ്ഥാന സമിതി ക്ഷണിതാവും മുതിർന്ന നേതാവുമായ എം.എം. ലോറൻസ്, രാജു എബ്രഹാം അടക്കമുള്ളവർക്കാണ് വിമർശനം.
സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിെൻറ ചില ഭാഗങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. തുടർന്നാണ് നേതൃത്വം അന്വേഷണമാരംഭിച്ചത്. ചില ചാനലുകളിലെ റിപ്പോർട്ടർമാരുമായി സംസാരിച്ചതിെൻറ ഫോൺരേഖ തെളിവായി ഹാജരാക്കി നേതൃത്വം നേതാക്കളിൽനിന്ന് വിശദീകരണം ചോദിച്ചു. ഇതിൽ ലോറൻസ് മാത്രം മറുപടി നൽകിയില്ല. തിങ്കളാഴ്ച സംസ്ഥാനസമിതിയിൽ ഏതൊക്കെ മാധ്യമപ്രവർത്തകർ നേതാക്കളെ ഫോണിൽ വിളിച്ചെന്ന് റിപ്പോർട്ട് ചെയ്തു. നേതാക്കൾ നൽകിയ വിശദീകരണവും ലോറൻസ് മറുപടി നൽകാത്തതും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. മേലിൽ ശ്രദ്ധവേണമെന്ന നിർദേശവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.