എണ്ണിപ്പെറുക്കി വനിത പ്രാതിനിധ്യം
text_fieldsകൊച്ചി: സ്ത്രീപക്ഷ കേരളം സാധ്യമാക്കുന്നതിനെക്കുറിച്ച് വാചാലരാകുമ്പോഴും 88 അംഗ സി.പി.എം സംസ്ഥാന സമിതിയിൽ വനിത പ്രാതിനിധ്യം 13 മാത്രം. സംഘടനപരമായ തീരുമാനം എടുക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ 17 പേരിൽ ഒരേയൊരു പെൺതരി.
കീഴ്ഘടകങ്ങളിൽ വനിത സാന്നിധ്യം നിർബന്ധമാക്കിയപ്പോൾ സംസ്ഥാന സമ്മേളനത്തിലെ വനിത പ്രതിനിധികൾ ഏറെ പ്രതീക്ഷയിലായിരുന്നു. നേതൃത്വത്തിന്റെ മുഖത്തുനോക്കി സംഘടനയിൽ ആൺകോയ്മയാണെന്ന് പറയാൻ ഇവർ ധൈര്യം കാട്ടി. പക്ഷേ, സംസ്ഥാന സമിതിയിൽ 50 ശതമാനം വനിത സംവരണം നടപ്പാക്കുമോയെന്ന ചോദ്യത്തിനോട് സ്ത്രീവിരുദ്ധമായി 'നിങ്ങൾ ഈ പാർട്ടിയെ തകർക്കാനാണോ ചോദ്യം ഉന്നയിച്ചതെ'ന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ തിരിച്ചറിഞ്ഞെന്ന ആക്ഷേപമാണ് ഉയരുന്നത്. കഴിഞ്ഞ സംസ്ഥാന സമിതിയിൽ 12 വനിതകളാണുണ്ടായിരുന്നത്. ഒന്നുകൂടി കൂട്ടിനൽകി നേതൃത്വം കടമ നർവഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിൽ യുവരക്തങ്ങൾക്ക് അവസരം നൽകിയപ്പോഴും കഴിഞ്ഞ തവണ ഉണ്ടായിരുന്ന പി.കെ. ശ്രീമതിയിൽ മാത്രം വനിത പ്രാതിനിധ്യം ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.