വി.എസ് പതാകയുയർത്തി; സി.പി.എം സമ്മേളനം തുടങ്ങി
text_fieldsതൃശൂർ: ധീര രക്തസാക്ഷികളുടെ ഒാർമകൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ പാർട്ടിയുടെ തലമുതിർന്ന നേതാവും പുന്നപ്ര-വയലാർ സമര നായകനുമായ വി.എസ്. അച്യുതാനന്ദൻ ചെെങ്കാടി ഉയർത്തിയതോടെ സി.പി.എം 22ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം നടക്കുന്ന തൃശൂർ റീജനൽ തിയറ്ററിലെ വി.വി. ദക്ഷിണാമൂർത്തി നഗറിെൻറ മുറ്റത്ത് സ്ഥാപിച്ച കൊടിമരത്തിൽ സി.പി.എമ്മിെൻറ കേന്ദ്ര-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് വി.എസ് രക്തപതാക ഉയർത്തിയത്. തുടർന്ന് നേതാക്കൾ രക്തകുടീരത്തിൽ പുഷ്പാർച്ചന നടത്തി. പ്രതിനിധി സമ്മേളനം അഖിലേന്ത്യ ജന.സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
സി.പി.എം സമ്മേളനത്തിലെ ചർച്ചകൾക്ക് കൂടുതൽ ചൂട് പകർന്ന് ദേശീയതലത്തിൽ കൈക്കൊള്ളേണ്ട രാഷ്ട്രീയ നയം സംബന്ധിച്ച് തെൻറ നിലപാട് ഒരിക്കൽകൂടി യെച്ചൂരി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. സ്വാഗതഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസീഡിയത്തിെൻറ അധ്യക്ഷനായ ഇ.പി. ജയരാജൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരണമടഞ്ഞതും രക്തസാക്ഷിത്വം വഹിച്ചതുമായ വ്യക്തികളെ അനുസ്മരിച്ചുള്ള അനുശോചന പ്രമേയം എളമരം കരിം അവതരിപ്പിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന ‘കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം’എന്ന പുസ്തകത്തിെൻറ ആദ്യവാല്യം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളക്ക് ആദ്യപ്രതി നൽകി മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിച്ചു. സമൂഹത്തിെൻറ വിവിധ തുറകളിലുള്ള പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പെങ്കടുത്തു. ഇവരെയെല്ലാം ഉപഹാരങ്ങൾ നൽകി ആദരിച്ചു.
വൈകുന്നേരം മൂന്നിന് തുടങ്ങിയ പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച രാത്രി വരെ നീണ്ടു. വെള്ളിയാഴ്ച രാവിലെ 10 മുതൽ റിപ്പോർട്ടിൻമേൽ പൊതുചർച്ച ആരംഭിക്കും. ഇ.പി. ജയരാജെൻറ അധ്യക്ഷതയിൽ പി.കെ. സൈനബ, കെ. സോമപ്രസാദ്, മുഹമ്മദ് റിയാസ്, ജെയ്ക് സി. തോമസ് എന്നിവരടങ്ങിയ സമിതിയാണ് സമ്മേളനത്തിെൻറ പ്രസീഡിയം നിയന്ത്രിക്കുന്നത്.
എളമരം കരിം കൺവീനറും തോമസ് െഎസക്, സി.പി. നാരായണൻ, പുത്തലത്ത് ദിനേശൻ, ടി.എൻ. സീമ, എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ, കെ.കെ. രാഗേഷ്, പി. രാജീവ്, എം. സ്വരാജ്, കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയേയും പി. സതീദേവി കൺവീനറും എം. രാജഗോപാൽ, കെ. സജീവൻ, ഇ.എം. ശങ്കരൻ, സി.വി. വർഗീസ്, ആർ. സനൽകുമാർ, ചിന്താ ജെറോം എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയേയും സമ്മേളനം രാവിലെ തെരഞ്ഞെടുത്തു. കെ. വരദരാജൻ കൺവീനറും വി.ആർ. വർഗീസ്, എം. പ്രകാശൻ, സി. ദിവാകരൻ, അബ്ദുൽറഹ്മാൻ, കെ. രാജേശ്വരി എന്നിവരടങ്ങിയതാണ് മിനുട്സ് കമ്മിറ്റി. 566 പ്രതിനിധികളും 16 നിരീക്ഷകരുമാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.