ആർ.എസ്.എസിന്‍റെ ആഗ്രഹങ്ങൾ നടപ്പാകില്ലെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിനെ പിരിച്ചുവിടാമെന്നത് ആർ.എസ്.എസിെൻറ ആഗ്രഹം മാത്രമാണെന്നും ഭരണഘടനയിലെ വകുപ്പ് എന്ന ഒാലപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും ധൈര്യമുണ്ടെങ്കിൽ സർക്കാറിനെ പിരിച്ചുവിടേട്ടയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ രാഷ്ട്രപതിഭരണം നടപ്പാക്കണമെന്ന ആർ.എസ്.എസ് ആവശ്യത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ശക്തികേന്ദ്രങ്ങൾ ആക്രമിക്കണമെന്ന ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത്ഷായുടെ അജണ്ടയാണ് സംസ്ഥാനത്ത് ബി.ജെ.പിയും ആർ.എസ്.എസും നടപ്പാക്കിയത്. കൊലപാതകങ്ങളുടെ പേര് പറഞ്ഞ് സർക്കാറിനെ പിരിച്ചുവിടുെന്നങ്കിൽ ആദ്യം പിരിച്ചുവിടേണ്ടത് ഉത്തർപ്രദേശ് സർക്കാറിനെയാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാറുകളെ പിരിച്ചുവിട്ടശേഷം മാത്രം കേരളത്തിെൻറ കാര്യം നോക്കിയാൽമതി.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് 27 സി.പി.എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. സർക്കാറിനെ പിരിച്ചുവിട്ട് ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ ബി.ജെ.പിക്ക് ഇപ്പോഴുള്ള ഒരു സീറ്റ് കൂടി നഷ്ടപ്പെടും. ഒ. രാജഗോപാലിനോട് വിരോധമുള്ള ആരെങ്കിലുമായിരിക്കും നീക്കത്തിന് പിന്നിൽ. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം ആർ.എസ്.എസിനും ബി.ജെ.പിക്കുമാണ്. സി.പി.എമ്മിെൻറ ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണ്.
ആഭ്യന്തരവകുപ്പ് മാത്രം വിചാരിച്ചാൽ ആക്രമണങ്ങൾ തടയാൻ സാധിക്കില്ല. ഇത് വർഗീയകലാപമല്ല. ബോധപൂർവമുണ്ടാക്കുന്ന അക്രമങ്ങളാണ്. പൊലീസിെൻറ സാന്നിധ്യത്തിൽ കൊലപാതകം നടന്ന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്. പൊലീസ് സുരക്ഷയിൽ കൊലപാതകം തടയാനാകുമെന്ന് കരുതുന്നില്ല. സമാധാനം നിലനിർത്താൻ മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തുന്ന പ്രവർത്തനങ്ങളോട് സഹകരിക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഉഭയകക്ഷിചർച്ചകളും ആറിന് സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.
സമാധാനപൂർവമായ അന്തരീക്ഷം സൃഷ്ടിക്കാൻ സി.പി.എം മുൻൈകയൈടുക്കും. അക്രമങ്ങൾ നടത്തരുതെന്ന് കീഴ്ഘടകങ്ങളിൽ കർശനമായി റിപ്പോർട്ട് ചെയ്യും. അതാത് സ്ഥലങ്ങളിലുണ്ടാകുന്ന വിഷയങ്ങൾ അവിടങ്ങളിൽ ചർച്ചചെയ്ത് പരിഹരിക്കണമെന്നും സി.പി.എം സംസ്ഥാനസമിതി തീരുമാനിച്ചതായി കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.