വൈരുധ്യാത്മക ഭൗതികവാദം: എം.വി. ഗോവിന്ദന് സി.പി.എമ്മിൽ വിമർശനം
text_fieldsതിരുവനന്തപുരം: വൈരുധ്യാത്മക ഭൗതികവാദം വിശദീകരിച്ച് പാർട്ടിയെ കുടുക്കിലാക്കിയ കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ വിമർശനം. ശബരിമല സ്ത്രീ പ്രവേശനം കോൺഗ്രസും ബി.ജെ.പിയും സർക്കാറിനെതിരെ ആയുധമാക്കി നിൽക്കുേമ്പാൾ പൊതുസമൂഹത്തിൽ അനാവശ്യമായ തെറ്റിദ്ധാരണ പരത്താൻ മാത്രമാണ് ഗോവിന്ദെൻറ പ്രസംഗത്തിലെ വിശ്വാസികളെ സംബന്ധിച്ച പരാമർശങ്ങൾ സഹായിച്ചതെന്നായിരുന്നു വിമർശനം.
തെൻറ പ്രസംഗത്തിലെ ഒരുവാചകം എടുത്ത് എതിരാളികളും മാധ്യമങ്ങളും തെറ്റിദ്ധാരണപരമായി ഉപയോഗിക്കുകയായിരുന്നെന്ന് എം.വി. ഗോവിന്ദൻ വിശദീകരിച്ചു.
ശബരിമല സ്ത്രീ പ്രവേശനത്തിൽ ആചാര വിഷയങ്ങളിൽ പണ്ഡിതരായ ആചാര്യന്മാരുടെ അഭിപ്രായംകൂടി തേടണമെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ പരാമർശിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ കൂടുതൽ ആശയക്കുഴപ്പത്തിന് ഇടയാക്കരുതെന്നും അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.