Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം സംസ്ഥാന...

സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് തിങ്കളാ​ഴ്ച; ഇ.പി. ജയരാജനെതിരെ നടപടിയുണ്ടാകുമോ?

text_fields
bookmark_border
chief minister pinarayi vijayan and ep jayarajan
cancel
camera_alt

മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി ജയരാജനും

തി​രു​വ​ന​ന്ത​പു​രം: സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് തിങ്കളാഴ്ച നടക്കും. പാലർമെന്റ് തെരഞ്ഞെടുപ്പിൽ ജനം വിധിയെ​ഴുതിയ സാഹചര്യത്തിൽ ജയപരാജയങ്ങൾ വിലയിരുത്തലായിരിക്കും പ്രധാന ചർച്ച. ഇതിനിടെ, ബി.​ജെ.​പി കൂ​റു​മാ​റ്റ വി​വാ​ദ​ത്തി​ൽ പെട്ട ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ന്റെ നിലപാടുകൾ സജീവ ചർച്ചയാകും. നിലവിൽ, പാ​ർ​ട്ടി​യി​ലും പു​റ​ത്തും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാണ് ജയരാജനുള്ളത്. പാ​പി​ക​ളു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട്​ ഉ​പേ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ ജാ​ഗ്ര​ത കാ​ണി​ക്കാ​റി​​ല്ലെ​ന്ന​ത്​ മു​ൻ അ​നു​ഭ​വ​മാ​ണെ​ന്നും പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ൾ പ​ര​സ്യ​ശാ​സ​ന​ക്ക്​ സ​മാ​നമായി. സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണിത്തരം പരസ്യശാസന നടക്കുന്നതെന്നും പറയുന്നു.

ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തി​രു​ന്ന്​ ബി.​ജെ.​പി പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ച്ചെ​ന്ന​ത്​ നി​ഷേ​ധി​ക്കു​​ന്നു​ണ്ടെ​ങ്കി​ലും ഇ.​പി പൊ​തു​സ​മൂ​ഹ​ത്തി​നു​ മു​ന്നി​ലും സം​ശ​യ​മു​ന​യി​ലാ​ണിപ്പോൾ. ക​ണ്ണൂ​​രി​ലെ മൂ​ന്ന്​ ജ​യ​രാ​ജ​ന്മാ​രി​ൽ ഒ​ന്നാ​മ​നാ​ണ്​ ഇ.​പി. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ൽ ര​ണ്ടാ​മ​നാ​യി നി​ന്ന മ​ന്ത്രി​യു​മാ​യി​രു​ന്നു. ​സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ർ​ഷ​ത്തി​ന്‍റെ പാ​ര​മ്യ​കാ​ല​ത്ത്​ ക​ണ്ണൂ​രി​ൽ പാ​ർ​ട്ടി​യെ ന​യി​ച്ച ക​രു​ത്ത​ൻ ബി.​ജെ.​പി പ്ര​ഭാ​രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​റു​മാ​യി ര​ഹ​സ്യ​ച​ർ​ച്ച ന​ട​ത്തി​യ​തും പോ​ളി​ങ്​ ദി​ന​ത്തി​ൽ അ​ത്​ സ്ഥി​രീ​ക​രി​ച്ച​തും ഇ​ട​തു​പ​ക്ഷ​ത്തെ​യാ​കെ ശരിക്കും ഞെ​ട്ടി​ച്ചു. ബി.​ജെ.​പി​ക്കെ​തി​രെ കോ​ൺ​ഗ്ര​സു​കാ​രെ എ​ങ്ങ​നെ വി​ശ്വ​സി​ക്കു​മെ​ന്ന്​ ചോ​ദി​ച്ച സി.​പി.​എം​ സ്വ​ന്തം ​മു​ന്ന​ണി ക​ൺ​വീ​ന​ർ ബി.​ജെ.​പി​യി​ൽ ചേ​രാ​നൊ​രു​ങ്ങി​യ​തി​ന്​ മ​റു​പ​ടി പ​റ​യേ​ണ്ട അവസ്ഥയിലാണ്.

കൈ​വി​ട്ട ക​ളി​ക്ക്​ ഇ.​പി​യെ പ്ര​കോ​പി​പ്പി​ച്ച​ത്​ എം.​വി. ഗോ​വി​ന്ദ​നു​മാ​യു​ള്ള മൂ​പ്പി​ള​മ ത​ർ​ക്ക​മാ​ണെ​ന്ന്​ പ​ക​ൽ​പോ​ലെ ചിലർ പറയ​ുന്നു. ത​നി​ക്കു​ശേ​ഷം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യ എം.​വി. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​വു​മൊ​ക്കെ​യാ​യ​തി​ൽ ഇ.​പി​ക്കു​ള്ള നി​രാ​ശ​യി​ലാ​യി​രു​ന്നു അസ്വാരസ്യങ്ങളുടെ തു​ട​ക്കം. എന്നാൽ, വിശ്വസ്തൻ എന്ന നിലയിൽ ഒടുവിൽ പിണറായിയുടെ സം​രക്ഷണമുണ്ടാകുമെന്നാണ് സി.പി.എമ്മിനകത്ത​ുള്ള സംസാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanCPM state secretariat
News Summary - CPM State Secretariat on Monday
Next Story