'ആഗോളവത്കരണ നയങ്ങൾ അതിവേഗത്തിൽ സമ്പന്നനാകുന്നതിന്റെ കുറുക്കുവിദ്യകൾ കാണിച്ച് മനുഷ്യരെ ചതിയിൽപ്പെടുത്തുന്നു'
text_fieldsആഗോളവത്കരണ നയങ്ങൾ അതിവേഗത്തിൽ സമ്പന്നനാകുന്നതിന്റെ കുറുക്കുവിദ്യകൾ കാണിച്ച് മനുഷ്യരെ ചതിയിൽപ്പെടുത്തുെന്നന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. ഇലന്തൂർ നരഹത്യയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ മുന്നേറ്റമായി ഇലന്തൂര്‍ സംഭവത്തിലെ പ്രതിഷേധത്തെ മാറ്റണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു.
ഇക്കാര്യത്തില്‍ സി.പി.എമ്മിന് വ്യക്തമായ നിലപാടുണ്ട്. എല്ലാ പാർട്ടിക്കാരും ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്ത് വരണം. ഓരോ പ്രസ്ഥാനവും ആത്മപരിശോധന നടത്തണം. നവോഥാന മൂല്യങ്ങളെ മുന്നോട്ടുകൊണ്ടു പോകേണ്ടത് പ്രധാനമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ വലിയ പ്രചരണം ആവശ്യമാണെന്നും ഇലന്തൂര്‍ സംഭവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരെ ഒറ്റപ്പെടുത്താന്‍ സി.പി.എം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.