എൽ.ഡി.എഫ് സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം –സി.പി.എം
text_fieldsതൃശൂർ: സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ വലതുപക്ഷവും സംഘ്പരിവാർ ശക്തികളും ശ്രമിക്കുകയാണെന്നും അതിന് വേണ്ടി കേരളത്തിനെതിരെ സംഘ്പരിവാർ രാജ്യവ്യാപകമായി തെറ്റായ പ്രചാരവേലകൾ നടത്തുകയാണെന്നും സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം.
കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി ജനപക്ഷ രാഷ്ട്രീയത്തിെൻറ നയരേഖയായി സംസ്ഥാന സർക്കാറിെൻറ നയങ്ങൾ മാറുകയാണെന്നും ആ സർക്കാറിനെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും പ്രമേയം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിനെ പിരിച്ചുവിടണമെന്നാണ് ആർ.എസ്.എസ് ആവശ്യം. ഫെഡറൽ സംവിധാനം പൂർണമായും തകർത്ത് മതനിരപേക്ഷതയുടെ പാരമ്പര്യം മുഴുവൻ ഇല്ലാതാക്കുന്ന നടപടികളാണ് അവർ സ്വീകരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും സാമൂഹികനീതി ഉറപ്പുവരുത്തിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. അതാണ് സർക്കാർ നയം.
ഇൗ സർക്കാറിനെ സംരക്ഷിക്കുകയെന്നത് സംസ്ഥാനത്തെ ജനങ്ങൾക്ക് മാത്രമല്ല രാജ്യത്ത് ജനകീയ മുന്നേറ്റങ്ങൾക്ക് കരുത്ത് പകരുന്നതിനും പ്രധാനമാണ്. ഇത് തിരിച്ചറിഞ്ഞ് സർക്കാറിനെ സംരക്ഷിക്കാൻ ജനങ്ങൾ തയാറാകണമെന്ന് സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.