എല്ലാത്തരം മൂലധനവും ആകർഷിക്കണമെന്ന് സർക്കാറിന് സി.പി.എമ്മിന്റെ നിർദേശം
text_fieldsതിരുവനന്തപുരം: ചൈനയുടെ ദ്രുത സാമ്പത്തിക വികസനത്തിന് ചുക്കാൻ പിടിച്ച ഡെങ് സിയാഒപിങ്ങിെൻറ 'പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം' എന്ന വാക്കുകൾ ഒാർമിപ്പിച്ച് ചരടില്ലാത്ത മൂലധനത്തെ ആകർഷിക്കാൻ പിണറായി സർക്കാറിനോട് നിർദേശിച്ച് സി.പി.എം. എല്ലാത്തരം മൂലധനത്തെയും കേരളത്തിലേക്ക് ആകർഷിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് പാർട്ടി നിർദേശിച്ചതായി ചൊവ്വാഴ്ച സമാപിച്ച സംസ്ഥാന കമ്മിറ്റിക്കുശേഷം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ അറിയിച്ചു.
അഴിമതിരഹിത, സംശുദ്ധ ഭരണം ഉറപ്പുവരുത്താൻ സി.പി.എം തയാറാക്കിയ മാർഗരേഖയിലാണ് ഇതടക്കമുള്ള നിർദേശങ്ങൾ. ഭരണത്തുടർച്ചയിലൂടെ ജനം സർക്കാറിൽ അർപ്പിച്ച വിശ്വാസത്തോട് നീതിപുലർത്തണമെന്നും രേഖ സർക്കാറിനെ ഒാർമിപ്പിച്ചു.
ഇടതുപക്ഷ ബദൽ ഉയർത്തിപ്പിടിച്ച് വേണം സർക്കാർ പ്രവർത്തിക്കാനെന്നും സംസ്ഥാന സമിതി അംഗീകരിച്ച രേഖയിൽ പറയുന്നു. സമൂഹത്തിെല തെറ്റിനെതിരെ ആശയ, രാഷ്ട്രീയ സംവാദം പാർട്ടി പ്രവർത്തകർ സംഘടിപ്പിക്കണം. ദൈനംദിന വിഷയങ്ങൾ ഏറ്റെടുത്ത് ജനകീയ പ്രക്ഷോഭ, പ്രതിഷേധം സംഘടിപ്പിക്കുകയാണ് പാർട്ടിയംഗങ്ങളുടെ ചുമതല.
സർക്കാറിൽ പ്രവർത്തിക്കുന്ന പാർട്ടിയംഗങ്ങൾ പാർട്ടിനയവും പൊതുനയവും പ്രാവർത്തികമാക്കണം. സർക്കാറിെൻറ ദൈനംദിന പ്രവർത്തനത്തിൽ ഇടപെടരുതെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.