ഘടകകക്ഷികളെ മെരുക്കി സി.പി.എം; കേരള കോൺഗ്രസിന് 10 സീറ്റ്?
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ ഘടകകക്ഷികളുടെയും സ്ഥാനാർഥിപട്ടിക ഒരുമിച്ച് മാർച്ച് 10ന് പ്രസിദ്ധീകരിക്കാൻ എൽ.ഡി.എഫ്. ഇതിനായി ഉഭയകക്ഷിചർച്ചകൾക്ക് സി.പി.എം നേതൃത്വം വേഗം കൂട്ടി. രണ്ട് പുതിയ കക്ഷികൾ കൂടി വന്ന സാഹചര്യത്തിൽ ഘടകകക്ഷികൾ കൂടുതൽ വിട്ടുവീഴ്ച ചെയ്തേ പറ്റൂവെന്ന നിലപാടിൽ സി.പി.എം ഉറച്ച് നിന്നതോടെ ചർച്ചകൾ നീളുകയാണ്.
കഴിഞ്ഞതവണ 27 സീറ്റിൽ മത്സരിച്ച സി.പി.െഎ മലപ്പുറത്ത് കഴിഞ്ഞതവണ മത്സരിച്ച രണ്ട് സീറ്റുകൾ വിട്ടുകൊടുക്കാമെന്ന് അറിയിച്ചു. അതേസമയം, കേരള കോൺഗ്രസ് (എം) കണ്ണുവെച്ച കാഞ്ഞിരപ്പള്ളിയും കണ്ണൂരിലെ ഇരിക്കൂറും വിട്ടുനൽകുന്നതിന് പകരം ഇൗ രണ്ട് ജില്ലകളിലും പകരം സീറ്റ് വേണമെന്ന ആവശ്യത്തിലാണ് ചർച്ച മുട്ടിനിൽക്കുന്നത്. മലപ്പുറത്ത് തിരൂരങ്ങാടി, ഏറനാട് മണ്ഡലങ്ങളിൽ സ്വതന്ത്രരും മഞ്ചേരിയിൽ പാർട്ടി ചിഹ്നത്തിലുമാണ് മത്സരിച്ചത്.
കൈവശമുണ്ടായിരുന്ന വടകര സീറ്റ് നഷ്ടപ്പെടുമെന്ന സൂചന സി.പി.എം നൽകിയതോടെ െജ.ഡി (എസ്) ത്രിശങ്കുവിലായി. കഴിഞ്ഞതവണ മത്സരിച്ച അഞ്ച് സീറ്റ് തന്നെ വേണമെന്നതായിരുന്നു ജെ.ഡി(എസ്) ആവശ്യം. യു.ഡി.എഫിൽ നിന്ന് എത്തിയ എൽ.ജെ.ഡിക്കാണ് വടകര സീറ്റ് നൽകുക എന്നതാണ് അവരെ വിഷമിപ്പിക്കുന്നത്.
എൽ.ജെ.ഡിക്കും ജെ.ഡി(എസ്)നും കൂടി എട്ട് സീറ്റ് മാത്രമേ നൽകാനാവൂയെന്ന നിലപാടിലാണ് സി.പി.എം. എൽ.ജെ.ഡി ഏഴ് സീറ്റ് ആവശ്യപ്പെെട്ടങ്കിലും എൽ.ഡി.എഫിെൻറ മൂന്ന് സിറ്റിങ് സീറ്റുകൾ വിട്ടുനൽകാമെന്ന് സി.പി.എം വ്യക്തമാക്കി. വടകര കൂടാതെ കൽപറ്റ, കൂത്തുപറമ്പ് സീറ്റുകളാവും ലഭിക്കുകയെന്നാണ് കണക്ക്കൂട്ടൽ. കൂടാതെ തെക്കൻ ജില്ലകളിൽ എവിടെയെങ്കിലും സീറ്റ് വേണമെന്നതാണ് എൽ.ജെ.ഡി ആവശ്യം.
പാലാ നഷ്ടമാവുമെന്ന് ഉറപ്പായ എൻ.സി.പിയുടെ ആശ്വാസം മൂന്ന് സീറ്റുകളിലെ ധാരണയാണ്. കുട്ടനാടും എലത്തൂരും വെച്ചുമാറുന്നതിലേക്ക് സി.പി.എം അടുത്ത ഘട്ടത്തിൽ കടക്കുമോന്ന ആശങ്കയും അവർക്കുണ്ട്.
2016 ൽ മത്സരിച്ച ഇടുക്കി സീറ്റ് വിട്ടുകൊടുത്ത് മൂന്ന് സീറ്റിനായി വാദിച്ച ജനാധിപത്യ കേരള കോൺഗ്രസിനോട് ഒരു സീറ്റ് മാത്രമേ നൽകാനാവൂയെന്ന് സി.പി.എം അറിയിച്ചു. െഎ.എൻ.എൽ നാല് സീറ്റ് ചോദിെച്ചങ്കിലും കോഴിക്കോട് (സൗത്ത്), വള്ളിക്കുന്ന്, കാസർകോട് സീറ്റുകളാവും ലഭിക്കാൻ സാധ്യത. കണ്ണൂർ ജില്ലയിൽ ഒരു സീറ്റിലും കണ്ണുണ്ട്. കേരള കോൺഗ്രസ് (ബി)ക്ക് പത്തനാപുരം ഉറപ്പാണ്.
അതേസമയം, സി.പി.എം-കേരള കോൺഗ്രസ് -എം സീറ്റ് പങ്കുവെക്കൽ ചർച്ച ചൊവ്വാഴ്ച നടന്നേക്കും. ആദ്യഘട്ട ചർച്ചയിൽ 13 സീറ്റ് ആവശ്യപ്പെട്ട കേരള കോൺഗ്രസിനോട് 10 സീറ്റ് നൽകാമെന്നാണ് സി.പി.എം നേതൃത്വം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.