ക്ഷേത്രദർശനം നടത്തി പത്രിക നൽകിയ ആദ്യ സി.പി.എം സ്ഥാനാർഥിയായി ശങ്കർ റൈ
text_fieldsകാസർകോട്: ക്ഷേത്രത്തിൽ പോയി പൂജ നടത്തിയശേഷം തെരഞ്ഞെടുപ്പ് പത്രിക നൽകുന്ന ആദ് യത്തെ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മഞ്ചേശ്വരത്തെ ശങ്കർ റൈ.
പല പാർട്ടി പ്രവർത്തകരും വിശ്വാസം കൂടെ കൊണ്ടുനടക്കാറുണ്ടെങ്കിലും പരസ്യമായി സഖാക്കളോടൊപ്പം ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുന്നത് അപൂർവമാണ്. ഇക്കാര്യം എൽ.ഡി.എഫ് സ്ഥാനാർഥി ശങ്കർ റൈ സമ്മതിക്കുകയും ചെയ്തു. ‘‘പൂജനടത്തി പ്രാർഥിച്ച് പത്രിക നൽകുന്ന സ്ഥാനാർഥി ഞാനായിരിക്കും. അതിന് പാർട്ടി വിലക്കില്ല’’ --സി.പി.എം ജില്ല കമ്മിറ്റി അംഗവും കർഷകസംഘം കുമ്പള ഏരിയ പ്രസിഡൻറുമായ ശങ്കർ റൈ പറഞ്ഞു.
പത്രിക നൽകാനുള്ള അവസാനദിവസമായ തിങ്കളാഴ്ച രാവിലെ ബാഡൂരിലെ വീട്ടിൽനിന്നുമിറങ്ങിയ ശങ്കർ റൈ മാസ്റ്റർ ധർമത്തടുക്ക തലമുഗറിലെ ദർഗയിൽ എത്തി അവിടെയുള്ളവരോട് പിന്തുണ ആവശ്യപ്പെട്ടശേഷമായിരുന്നു മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. പാർട്ടി പ്രവർത്തകരും പ്രാദേശികനേതാക്കളുമായ സതീഷ് റൈ, സീതാറാം ഷെട്ടി, അസ്കർ അലി തുടങ്ങി പതിനഞ്ചോളം പേർ ശങ്കർ റൈക്ക് ഒപ്പമുണ്ടായിരുന്നു. മദനന്ദേശ്വര ക്ഷേത്രത്തിൽ പൂജാരിയെ കണ്ടശേഷം ഉദയാസ്തമയ പൂജ നടത്തി. പൂജയുടെ പണം സഖാക്കൾ നൽകിയതായി ശങ്കർ റൈ പറഞ്ഞു. പൂജയുടെ പ്രസാദം എല്ലാവരും പങ്കിെട്ടടുത്ത് പത്രികാസമർപ്പണത്തിനുള്ള ഒരുക്കത്തിനായി വിദ്യാനഗറിലെ സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിലേക്ക് പോയി.
പത്രികാസമർപ്പണത്തിന് മുമ്പ് ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ മധൂർ ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തുന്നത് പതിവാണെങ്കിലും ആദ്യമായാണ് കമ്യൂണിസ്റ്റ് സ്ഥാനാർഥി പത്രിക സമർപ്പിക്കുംമുമ്പ് പ്രാർഥനെക്കത്തിയത്. താൻ വിശ്വാസിയായ കമ്യൂണിസ്റ്റാണെന്ന് ശങ്കർ റൈ പറഞ്ഞു.
സ്ഥാനാർഥിയായ ഉടൻ കാട്ടുകുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ ചെന്നിരുന്നു. താൻ പ്രസിഡൻറായ ദേലംപാടി ക്ഷേത്രത്തിലും എത്തി. മുഹിമാത്ത് പള്ളിയിലും ബേള ചർച്ചിലും കുമ്പള ദർഗയിലും പോയിട്ടുണ്ട്. എല്ലാവിഭാഗം ആരാധനാലയങ്ങളുമായും വിശ്വാസികളുമായും ബന്ധമുണ്ട്. വിശ്വാസമാകാം എന്ന് പാർട്ടി പറഞ്ഞിട്ടുണ്ട് --അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് സംസ്ഥാനസമിതി നടത്തിയ തെരഞ്ഞെടുപ്പ് വിശകലനത്തിനുശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടിയിലെ വിശ്വാസികൾക്കു പുറേമ വിശ്വാസികളായ നേതാക്കൾക്ക് പൂർണപിന്തുണ നൽകിയിരുന്നു. തെറ്റുതിരുത്തൽരേഖക്ക് വിരുദ്ധമാണ് ഇൗ നിലപാട് എന്ന് വ്യാഖ്യാനിക്കപ്പെട്ടുവെങ്കിലും ശബരിമല വിധിക്കുശേഷം സി.പി.എം ചുവട് മാറ്റിപ്പിടിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.