സി.പി.എം തൃശൂർ ജില്ല സമ്മേളനം നാളെ അവസാനിപ്പിക്കും; ഞായറാഴ്ചത്തെ പരിപാടികൾ ഒഴിവാക്കി
text_fieldsതൃശൂർ: സി.പി.എം ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി ഞായറാഴ്ച നടക്കാനിരുന്ന മുഴുവൻ പരിപാടികളും ഒഴിവാക്കിയതായി ജില്ല സെക്രട്ടറി എം.എം. വർഗീസ് അറിയിച്ചു.
ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിപാടികൾ ഒഴിവാക്കിയത്. ജില്ല സമ്മേളനം ശനിയാഴ്ച സമാപിക്കും.
സമ്മേളനത്തിന്റെ ഭാഗമായുള്ള ദീപശിഖ, പതാക, കൊടിമര ജാഥകൾ എല്ലാം നേരത്തെ തന്നെ വേണ്ടെന്നു വെച്ചിരുന്നു. വെള്ളിയാഴ്ച ദീപശിഖ തെളിയിക്കലിനും പതാക ഉയർത്തലിനും ശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു.
175 പ്രതിനിധികളും സമ്മേളന വളന്‍റിയർമാരും അടക്കം 200ൽ താഴെ ആളുകൾ മാത്രമേ ഉണ്ടാകൂ എന്നാണ് നേതാക്കൾ അറിയിച്ചിരുന്നത്. രണ്ടായിരത്തോളം പേർക്ക് ഇരിക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏരിയ കമ്മിറ്റികൾക്കായി മേഖലകളായി തിരിച്ചാണ് പ്രതിനിധികൾക്കായി സൗകര്യമൊരുക്കിയിരിക്കുന്നത്.
രണ്ട് വാക്സിനെടുത്തവർക്കും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് ഉറപ്പുവരുത്തിയവർക്കും മാത്രമാണ് പങ്കെടുക്കാനാവുക. ഉദ്ഘാടന സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി കാണാനുള്ള സൗകര്യമുണ്ട്. 23ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരാനായിരുന്നു തീരുമാനം. ഞായറാഴ്ച വൈകീട്ട് അഞ്ചിന് വെര്‍ച്വല്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.