ശബരിമല: ചൂണ്ടയിൽ കൊത്തേണ്ടെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് അജണ്ട സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസും ബി.ജെ.പിയും ഉയർത്തുന്ന ശബരിമല ഉൾപ്പെടെ വിഷയങ്ങളിൽ സംയമനം പാലിക്കാൻ സി.പി.എം. ഭൂരിപക്ഷ സമുദായ വികാരം ലക്ഷ്യമിട്ടാണ് കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും നീക്കമെന്ന് ബുധനാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തി.
എൽ.ഡി.എഫ് നടത്തുന്ന 'വികസന മുന്നേറ്റ ജാഥ'യോടെ സർക്കാറിെൻറ വികസന, ക്ഷേമ പ്രവർത്തന അജണ്ട പ്രചാരണത്തിെൻറ കേന്ദ്ര ബിന്ദുവായി പ്രതിഷ്ഠിക്കാനും ധാരണയായി.
സർക്കാറിെനതിരായി ആരോപണങ്ങളുന്നയിക്കാൻ മറ്റ് വിഷയങ്ങൾ ഇല്ലാത്തതിനാലാണ് സമുദായ ധ്രുവീകരണ വിഷയങ്ങൾ കോൺഗ്രസും ബി.ജെ.പിയും ഉന്നയിക്കുന്നത്. പാർട്ടിക്കുള്ളിൽ നിന്നും പലതരം പ്രതികരണങ്ങൾ ഉണ്ടാവുന്നത് നല്ലതല്ലെന്നും വിലയിരുത്തി. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിെൻറ പരിഗണനയിലുള്ള വിഷയത്തിൽ വിധിക്കുശേഷം എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി യോജിച്ച ധാരണ ഉണ്ടാക്കുകയാണ് വേണ്ടതെന്ന നിലപാടിൽ ഉറച്ചുനിൽക്കും.
മുസ്ലിം ലീഗിെനതിരായ വിമർശനത്തെ ഇസ്ലാമിക വിരുദ്ധമെന്ന് മുദ്രയടിച്ച് സി.പി.എമ്മിെനതിരെ ഉപയോഗിക്കുകയാണ്. ലീഗിെനതിരായ വിമർശനം മുസ്ലിം സമുദായത്തിെനതിരെല്ലന്നും മതതീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേരുന്നതിന് എതിരാണെന്നും വിശദീകരിക്കും.
യു.ഡി.എഫും ബി.ജെ.പിയും പി.എസ്.സി റാങ്ക് ലിസ്റ്റുകാരെ തെറ്റിദ്ധരിപ്പിച്ച് സർക്കാറിെനതിരെ രംഗത്തിറക്കുകയാണെന്നും അഭിപ്രായമുയർന്നു. ഇക്കാര്യത്തിൽ യഥാർഥ വസ്തുത ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. പി.എസ്.സി നിയമനങ്ങൾ സംബന്ധിച്ച കണക്കും പി.എസ്.സിക്ക് വിടാത്ത തസ്തികളിലെ കരാർ നിയമനവും തമ്മിലുള്ള വ്യത്യാസവും കൃത്യമായി നിരത്തണമെന്നും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.