സി.ഐ.ടി.യു നേതാവിനെ വെട്ടിനിരത്തി; സി.പി.എം ഏരിയ സമ്മേളനത്തിൽ തല്ല്
text_fieldsവർക്കല (തിരുവനന്തപുരം): സി.പി.എം വർക്കല ഏരിയ സമ്മേളന ഹാളിന് പുറത്ത് പൊരിഞ്ഞ തല്ല്. അഞ്ചോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിേക്കറ്റു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും ജില്ലയിലെ പ്രമുഖ നേതാവുമായ അഡ്വ. എഫ്. നഹാസിനെ വർക്കല ഏരിയ കമ്മിറ്റിയിൽ നിന്ന് വെട്ടിനിരത്തിയതാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ചൊടിപ്പിച്ചത്. എസ്.എഫ്.ഐ ജില്ല നേതാവും ഇടവ പഞ്ചായത്തംഗവുമായ റിയാസ് വഹാബിനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താഞ്ഞതും പ്രതിഷേധത്തിന് വഴിെവച്ചു.
സമ്മേളനവേദിക്ക് പുറത്ത് മൂന്ന് തവണയാണ് അടി പൊട്ടിയത്. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ ഇടവ മേഖലാസെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ അതുൽ, അഡ്വ.നഹാസിെൻറ മകനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ ഭരത് നഹാസ് ഉൾപ്പെടെ അഞ്ച് പ്രവർത്തകർക്കാണ് പരിക്കേറ്റത്.
ജില്ല സമ്മേളനത്തിലേക്കുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പായിരുന്നു ആദ്യം. പ്രതിനിധികളുടെ പാനലാണ് അവതരിപ്പിച്ചത്. ഇതോടെ അഡ്വ.എഫ്.നഹാസ്, അഡ്വ.എം.എം.ഫാത്തിമ എന്നിവർ മത്സരിക്കുന്നുവെന്ന് അറിയിച്ചു. പാനൽ അംഗീകരിക്കണമെന്ന പ്രിസീഡിയത്തിെൻറ അഭ്യർഥന ഇവർ നിരാകരിച്ചു.
തുടർന്ന് ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് കടന്നു. 21 അംഗ കമ്മിറ്റിയിൽ നിലവിലുണ്ടായിരുന്ന ആറുപേരെ ഒഴിവാക്കിയും പുതുതായി നാലുപേരെ ഉൾപ്പെടുത്തിയുമാണ് പാനൽ അവതരിപ്പിച്ചത്. പുതുതായി നാലുപേർ ഇടംപിടിച്ചു. രണ്ട് ഒഴിവുകൾ ജില്ല സമ്മേളനത്തിന് ശേഷം നികത്തുമെന്നും പ്രഖ്യാപനമുണ്ടായി. ഇതോടെ എസ്.എഫ്.ഐ ജില്ല നേതാവും സെനറ്റംഗവുമായ റിയാസ് വഹാബ്, ടി. അനിൽകുമാർ, ബി. വിശ്വൻ, തങ്കമണി, ടി.എൻ. ഷിനു തങ്കൻ എന്നിവർ മത്സരിക്കുന്നുവെന്ന് അറിയിച്ചു. എന്നാൽ, പാനൽ അംഗീകരിച്ച് പാസാക്കിയെന്ന് പ്രിസീഡിയം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സമ്മേളന ഹാളിലും പ്രതിഷേധം ഉയർന്നു. കുപിതരായ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമ്മേളന വേദിയുടെ പുറത്ത് സ്ഥാപിച്ചിരുന്ന ദീപശിഖ ചവിട്ടിയെറിഞ്ഞു. രക്തസാക്ഷി സ്തൂപവും മറിച്ചിട്ടു. കസേരകളും അടിച്ചൊടിച്ചു. ഇതിനിടയിൽ കാര്യപരിപാടികൾ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.