കേന്ദ്രമന്ത്രിയെ നേരറിയിക്കാൻ സി.പി.എം കുടുംബങ്ങളും
text_fieldsതിരുവനന്തപുരം: ഞായറാഴ്ച തലസ്ഥാനത്തെത്തുന്ന കേന്ദ്ര ധനമന്ത്രി അരുൺ െജയ്റ്റ്ലിയെ നേരറിയിക്കാൻ സി.പി.എം രക്തസാക്ഷി കുടുംബങ്ങൾ. ആർ.എസ്.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജില്ലയിലെ 21 കുടുംബങ്ങൾ രാവിലെ 10ന് രാജ്ഭവന് മുന്നിൽ സത്യഗ്രഹമിരിക്കും. കേരളത്തിൽ ആർ.എസ്.എസ് നടത്തുന്ന ആക്രമണം മന്ത്രിയെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്തകുറിപ്പിൽ അറിയിച്ചു.
സത്യഗ്രഹം ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സംഘർഷങ്ങളുടെ നാടാണ് കേരളമെന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയും സന്ദർശനത്തിന് പിന്നിലുണ്ട്. തലസ്ഥാനത്ത് സമീപദിവസങ്ങളിൽ നടന്ന ആർ.എസ്.എസ് കലാപത്തിെൻറ യഥാർഥ്യം വിശദീകരിച്ച് അരുൺ ജെയ്റ്റ്ലിക്ക് തുറന്ന കത്തെഴുതിയതായും സി.പി.എം ജില്ല സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.