ഒറ്റപ്പെട്ട ആക്രമണങ്ങൾ, സംസ്ഥാനം ശാന്തമാവുന്നു
text_fieldsതിരുവനന്തപുരം: ഹർത്താൽ ദിനത്തിലെ സംഘ്പരിവാർ അഴിഞ്ഞാട്ടത്തിന് ശേഷം സംസ്ഥാനം ശാന്തതയിലേക്ക്. വെള്ളിയാഴ്ച തലസ്ഥാന ജില്ലയിൽ നെടുമങ്ങാട്ടും നെയ്യാറ്റിൻകരയിലു ം അക്രമസംഭവങ്ങൾ ആവർത്തിച്ചപ്പോൾ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങ ൾ മാത്രമാണുണ്ടായത്.
വെള്ളിയാഴ്ച പുലർച്ച നെടുമങ്ങാട്ട് സി.പി.എം, ബി.ജെ.പി പ്രവർ ത്തകരുടെ ആറു വീടുകൾ തകർത്തു. നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു ദിവസം കലക്ടർ കെ. വാസുകി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നെയ്യാറ്റിൻകരയിൽ സി.പി.എം ഒാഫിസിനുനേരെ വെള്ളിയാഴ്ച പുലർച്ച പെട്രോൾ ബോംെബറിഞ്ഞു. മലയിൻകീഴിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിദ്യാലയത്തിന് സമീപത്തുനിന്ന് ഒളിപ്പിച്ച നിലയിൽ ബോംബുകൾ പിടിച്ചെടുത്തു. നെയ്യാർഡാമിന് സമീപം ബി.ജെ.പി പ്രവർത്തകെൻറ വീടിനുനേരെയും ആക്രമണമുണ്ടായി. രണ്ടു ദിവസത്തെ സംഘ്പരിവാർ അഴിഞ്ഞാട്ടത്തിന് ശേഷം പാലക്കാട് ജില്ലയും ശാന്തം.
നഗരത്തിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. പുതുപ്പരിയാരത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭനയുടെ വീടിനുനേരെ ആക്രമണമുണ്ടായി. താരേക്കാട് ബി.ജെ.പി പ്രവർത്തകെൻറ സ്ഥാപനത്തിന് നേരെയും ആക്രമണമുണ്ടായി. പത്തനംതിട്ട അടൂരിൽ മൊബൈൽ കടക്കുനേരെ പെട്രോൾ ബോംബെറിഞ്ഞു. ഏഴുപേർക്ക് പരിക്കേറ്റു. 11 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായി. പുലർച്ച മൂേന്നാടെ കൊടുമൺ സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസ് അടിച്ചു തകർത്തു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചയുമായി സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും നേതാക്കളുടെ 15 വീടുകൾ ആക്രമിച്ചു.
കാസർകോട് ജില്ലയിൽ വെള്ളിയാഴ്ചയും ഒറ്റപ്പെട്ട അക്രമം അരങ്ങേറി. സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മഞ്ചേശ്വരം താലൂക്കിൽ വ്യാഴാഴ്ച രാത്രിയും അക്രമമുണ്ടായി. ദേശീയപാതയിൽ ഷിറിയയിൽ ചരക്കുലോറിക്കു നേരെയുണ്ടായ കല്ലേറിൽ ലോറി ഡ്രൈവർ കർണാടക ബണ്ട്വാൾ നിപ്പിനിയിലെ രാജേന്ദ്രന് (47) പരിക്കേറ്റു. രാത്രി ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ രണ്ടുപേർക്ക് കുത്തേറ്റു.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. വ്യാഴാഴ്ച അർധരാത്രി പേരാമ്പ്രയിൽ മലബാർ ദേവസ്വം ബോർഡ് അംഗം ശശികുമാറിെൻറ വീടിനുനേരെ ബോംബേറുണ്ടായി. ഇടുക്കി തൊടുപുഴയിൽ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ശബരിമല കർമസമിതി പ്രവർത്തകെൻറ കടക്ക് അജ്ഞാതർ തീവെച്ചു.കണ്ണൂർ ജില്ലയിലെ തലശ്ശേരി തിരുവങ്ങാട്ട് സി.പി.എം പ്രവർത്തകൻ ശശിയുടെ വീട് ഒരുസംഘം ആക്രമിച്ചു. പുലർച്ച ബി.ജെ.പി ചിറക്കൽ ഏരിയ കമ്മിറ്റി ഒാഫിസ് ഒരുസംഘം തീയിട്ട് നശിപ്പിച്ചു. ഏരിയ കമ്മിറ്റി ഒാഫിസ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന നിർമാണ തൊഴിലാളിയുടെ അരക്കുതാഴെ പൂർണമായും പൊള്ളലേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.