വസ്തുകച്ചവടത്തിനിടെ ആദായ നികുതി വകുപ്പ് റെയ്ഡ്:പി.ടി. തോമസിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം
text_fieldsകൊച്ചി: ഇടപ്പള്ളി അഞ്ചുമനയിൽ പി.ടി. തോമസ് എം.എൽ.എയുടെ സാന്നിധ്യത്തിൽ വസ്തുകച്ചവടത്തിനിടെ ആദായ നികുതി വകുപ്പ് പണം പിടികൂടിയ സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ആവശ്യപ്പെട്ടു. കള്ളപ്പണ ഇടപാടിൽ പങ്കാളിയായ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് പാർട്ടി തൃക്കാക്കര മണ്ഡലത്തിൽ സമരം ആരംഭിക്കും. 1.03 കോടിക്ക് ധാരണയായ വസ്തുകച്ചവടം എം.എൽ.എ ഇടപെട്ടാണ് 80 ലക്ഷമാക്കിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
1998 ജൂലൈയിൽ രജിസ്റ്റർ ചെയ്ത കരാർ പ്രകാരം സ്ഥലം നാല് സെൻറാണ്. ഇത് വാങ്ങിയ വി.എസ്. രാമകൃഷ്ണൻ എം.എൽ.എയുടെ സുഹൃത്താണ്. ബാങ്കിലൂടെ പണം കൈമാറണമെന്ന കരാർ ലംഘിക്കാൻ ഒക്ടോബർ രണ്ടിന് നിർദേശിച്ചത് എം.എൽ.എയാണെന്നും ഇക്കാര്യത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ നിഷ്കളങ്കനാണെന്നും മോഹനൻ പറഞ്ഞു. വീട്ടിൽ കൊണ്ടുവന്ന ഒരു പെട്ടിയിലാണ് പണം ഉണ്ടായിരുന്നത്. 50 ലക്ഷം രൂപ രാമകൃഷ്ണെൻറ വെണ്ണലയിലെ വീട്ടിൽനിന്ന് പിടികൂടി. പറഞ്ഞതിെൻറ പകുതി പണം നൽകി കരാർ ഒപ്പിടാൻ നടത്തിയ ശ്രമമാണ് ആദായ നികുതി വകുപ്പിെൻറ ഇടപെടലിൽ പാളിയത്.
എം.എൽ.എയുടെ സാന്നിധ്യത്തിൽ മേശയിലേക്ക് 500 രൂപ കെട്ടുകൾ അടങ്ങിയ ബാഗ് തുറന്നിട്ടപ്പോഴാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ വന്നത്. ഇതോടെ ഇറങ്ങിയോടിയ രാമകൃഷ്ണനെ വീട്ടിലുണ്ടായിരുന്നവർ ചേർന്ന് ബലമായി തിരിച്ചുകൊണ്ടുവന്നു. എം.എൽ.എ തിടുക്കത്തിൽ സ്ഥലം വിട്ടതാണെന്നും മോഹനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.