മുന്നണിക്ക് നാണക്കേട് ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല; ഐ.എൻ.എല്ലിന് സി.പി.എം മുന്നറിയിപ്പ്
text_fieldsകോഴിക്കോട്: മുന്നണിക്ക് നാണക്കേട് ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ നാഷനൽ ലീഗിന് സി.പി.എമ്മിന്‍റെ മുന്നറിയിപ്പ്. ഇടതുമുന്നണിയിൽ നിൽക്കുേമ്പാൾ പക്വത കാട്ടണമെന്നും ഐ.എൻ.എൽ നേതൃത്വത്തെ സി.പി.എം അറിയിച്ചു.
കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം കൈയാങ്കളിയിൽ പിരിഞ്ഞതിനുപിന്നാലെ ഐ.എൻ.എൽ പിളർന്നിരുന്നു. ജന. സെക്രട്ടറി കാസിം ഇരിക്കൂറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്‍റ് എ.പി. അബ്ദുൽ വഹാബും വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂറും വെവ്വേറെ വാർത്താസമ്മേളനങ്ങൾ വിളിച്ച് അറിയിച്ചു. ഐ.എൻ.എൽ ദേശീയ നേതൃത്വം കാസിം ഇരിക്കൂറിെനാപ്പമാണ്. വഹാബിനെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദേശീയ നേതൃത്വം പുറത്താക്കിയിട്ടുണ്ട്.
ഞായറാഴ്ച കൊച്ചിയിൽ ഇരുവിഭാഗം അണികൾ തെരുവിൽ ഏറ്റുമുട്ടിയതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിന്‍റെ മുന്നറിയിപ്പ്. ഐ.എൻ.എൽ നേതൃത്വവുമായും മന്ത്രി അഹമ്മദ് ദേവർകോവിലുമായും സി.പി.എം നേതാക്കൾ ആശയ വിനിമയം നടത്തിയിട്ടുണ്ട്. പ്രശ്നങ്ങൾ ഐ.എൻ.എൽ തെന്ന പരിഹരിക്കണമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ഐ.എൻ.എല്ലിനുള്ളിലെ തർക്കത്തിൽ തൽക്കാലം ഇടപെടേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം. യോജിച്ച് മുന്നോട്ട് പോകാനാവാത്ത വിധം ഇരുപക്ഷവും അകന്നുകഴിഞ്ഞ സ്ഥിതിക്ക് ഏതു രീതിയിൽ അനുരഞ്ജത്തിലെത്തുമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
സംഘടനതലത്തിലെ പ്രശ്നങ്ങളിൽ അന്തിമ വാക്ക് അഖിലേന്ത്യ അധ്യക്ഷേന്റതാണ്. കാസിം ഇരിക്കൂർ സംസ്ഥാന ജനറൽ െസക്രട്ടറിയായ ശേഷം അഖിലേന്ത്യ നേതൃത്വത്തിൽ പിടിമുറുക്കി ഏകാധിപത്യ പ്രവർത്തനം നടത്തുന്നതായാണ് വഹാബ് പക്ഷത്തിന്‍റെ ആരോപണം. തീരുമാനങ്ങളെടുക്കുന്നതിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. അതേസമയം, സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും അധികാരമോഹികളായ ചിലരുടെ പ്രവർത്തനങ്ങളാണ് പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നുമാണ് കാസിം ഇരിക്കൂർ പക്ഷം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.