ജലീലിനെ സി.പി.എം കൈവിടില്ല; രാഷ്ട്രീയ അജണ്ട തിരിച്ചുപിടിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സർക്കാറിനെ മുൻമുനയിൽ നിർത്തി പ്രതിപക്ഷം സമരമുഖത്ത് അണിനിരക്കുേമ്പാഴും കെ.ടി. ജീലിലിനെ സി.പി.എം കൈയൊഴിയില്ല. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത സംഭവത്തിൽ ജലീലിനെ സംരക്ഷിക്കാനാണ് ദേശീയ, സംസ്ഥാന നേതൃതല ധാരണ.
പകരം, കോൺഗ്രസ് ദേശീയ നേതാക്കളെയും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും ഇ.ഡി ചോദ്യംചെയ്തത് ഉയർത്തി പ്രത്യാരോപണത്തിലേക്ക് സി.പി.എം കടന്നു. ഇതാദ്യമായി കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്ന ആരോപണവും സി.പി.എം ഉന്നയിച്ചു. അന്വേഷണം ഏതായാലും സ്വാഗതാർഹം എന്നതായിരുന്നു മുൻനിലപാട്.
തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദങ്ങളിലേക്ക് വീഴുന്ന ഭരണത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതായി ജലീൽ വിഷയമെന്ന അഭിപ്രായമാണ് എൽ.ഡി.എഫ് കക്ഷികൾക്ക്. അസ്ഥിരപ്പെടുത്തുന്ന നടപടികൾക്കില്ലെങ്കിലും ജലീലിെൻറ പ്രവൃത്തിദോഷം സി.പി.എം പേറെട്ടയെന്ന നിലപാടിലാണവർ.
നയതന്ത്ര പാഴ്സലുകളിലെ പ്രോേട്ടാകോൾ ലംഘനം, സ്വർണക്കടത്ത്, പ്രതികളുമായുള്ള അടുത്തബന്ധം, വിദേശസഹായം സ്വീകരിക്കൽ, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളിൽ മുഖ്യമന്ത്രിയും ഭരണവും പ്രതിപക്ഷ വിചാരണയിലാണ്. അതിൽ ഒടുവിലത്തേതായി ദേശീയ ഏജൻസിയുടെ ചോദ്യംചെയ്യലിന് ആദ്യമായി സംസ്ഥാനത്തെ ഒരു മന്ത്രി വിധേയനായതും. ചോദ്യംചെയ്യൽ മറച്ചുവെക്കാൻ മന്ത്രി ശ്രമിച്ചതോടെ ഭരണവും സർക്കാറും കൂടുതൽ പ്രതിസന്ധിയിലായി. 'മടിയിൽ കനമുള്ളവനെ വഴിയിൽ ഭയമുള്ളൂ'വെന്ന് പിണറായി വിജയൻ ആവർത്തിക്കവേ എന്തിന് മറച്ചുവെച്ചു എന്ന ചോദ്യമാണുയരുന്നത്.
മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ച സ്വർണക്കടത്തിൽ പ്രതിസ്ഥാനത്തേക്ക് യു.ഡി.എഫ്, ബി.ജെ.പി ബന്ധമുള്ളവർ വന്നതാണ് പുതിയ ആരോപണം തേടാൻ പ്രതിപക്ഷത്തെ നിർബന്ധിതമാക്കിയതെന്നാണ് സി.പി.എം ആരോപണം. ഇ.ഡി ഒാഫിസിൽ പോയത് പറഞ്ഞിരുെന്നങ്കിൽ അവിടെ കലാപ അന്തരീക്ഷം പ്രതിപക്ഷം സൃഷ്ടിച്ചേനെ. ഭരണത്തെ അസ്ഥിരപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷലക്ഷ്യമെന്നും ആരോപിക്കുന്നു.
18ന് ചേരുന്ന എൽ.ഡി.എഫിൽ ഇൗ വിഷയം ചർച്ചയാവില്ല. അന്നത്തെ സി.പി.എം സെക്രേട്ടറിയറ്റ് ഇക്കാര്യം ചർച്ചചെയ്യും. സർക്കാറിെൻറ നൂറുദിന പരിപാടികളിലും വികസന അജണ്ടയിൽ നിന്നും ചർച്ചയെ ആരോപണങ്ങളിലേെക്കത്തിച്ചത് പ്രതിപക്ഷത്തിന് നേട്ടമായി.സി.പി.െഎ അടക്കം കക്ഷികൾക്ക് ഇതിൽ അതൃപ്തിയുണ്ട്. മന്ത്രിയുടെ അവധാനതയില്ലാത്ത നടപടിയാണ് പ്രശ്നം വഷളാക്കിയതെന്ന അഭിപ്രായമാണ് മന്ത്രിസഭയിലും ഘടകകക്ഷികൾക്കും. ആരും തൽക്കാലത്തേക്കെങ്കിലും പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളൂ.
പ്രതികരിക്കാതെ, പ്രതിരോധത്തിൽ ജലീൽ
മലപ്പുറം: എൻഫോഴ്സ്മെൻറ് ഡയറക്ടർ ചോദ്യം ചെയ്ത വിവരം പുറത്തുവന്നതോടെ മന്ത്രി കെ.ടി. ജലീൽ കടുത്ത പ്രതിരോധത്തിൽ. വെള്ളിയാഴ്ച രാത്രി വളാഞ്ചേരിയിലെ വീട്ടിൽ എത്തിയെങ്കിലും മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയാറായില്ല. വെള്ളിയാഴ്ച രാത്രിതന്നെ ഔദ്യോഗിക വാഹനം അവിടെ നിന്ന് മാറ്റി. അറ്റകുറ്റപ്പണിക്കായി ഡ്രൈവർ കൊണ്ടുപോയതെന്നാണ് പേഴ്സണൽ സ്റ്റാഫിെൻറ വിശദീകരണം.
പ്രതിഷേധം ഭയന്ന് മന്ത്രിയുടെ വീട്ടിലേക്കുള്ള വഴി ബാരിക്കേഡ് വെച്ച് അടച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് ആളുകളെ കടത്തിവിടുന്നത്. ഇ.ഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട സൂചന കിട്ടിയതിന് പിറകെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അദ്ദേഹത്തെ വിളിച്ച മാധ്യമപ്രവർത്തകരോട് അങ്ങനെയൊരു സംഭവമേ ഇല്ലെന്നായിരുന്നു മറുപടി.
ഔദ്യോഗിക കാർ ഒഴിവാക്കി രഹസ്യമായി എറണാകുളത്തെ ഇ.ഡിയുടെ ഓഫിസിലെത്തി മലപ്പുറത്തേക്ക് മടങ്ങിയ ശേഷവും വിവരം മറച്ചുവെച്ചു. എന്നാൽ, വാർത്ത പുറത്തുവന്നതോടെ വലിയ വിവാദമായി. രാത്രിയോടെ പ്രതിഷേധ മാർച്ചുകൾ നടന്നു. മാധ്യമപ്രവർത്തകരോട് ഫോണിൽപോലും പ്രതികരിച്ചില്ല. വാട്സ്ആപ് വഴിയുള്ള ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.