ശുചിത്വ കേരളത്തിന് കാമ്പയിനുമായി സി.പി.എം; വീടുകയറി ബോധവത്കരണം നടത്തും
text_fieldsതിരുവനന്തപുരം: ശുചിത്വ കേരളത്തിനായി സി.പി.എം നേതൃത്വത്തിൽ വീടുകയറി ബോധവത്കരണം നടത്തും. മേയ് രണ്ടുമുതൽ 14 വരെ രണ്ടുഘട്ടങ്ങളായാണ് പ്രചാരണം. വീടുകയറിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കൊപ്പം നിശ്ചിതകേന്ദ്രങ്ങളിൽ ജനകീയ ശുചീകരണ പ്രവർത്തനങ്ങളും നടത്തും. ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കുന്ന സംവിധാനം വ്യാപിപ്പിക്കുകയും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കെതിരായ എതിർപ്പ് നീക്കുകയുമാണ് കേരളത്തിന്‍റെ ശുചിത്വ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
വിഷുക്കാലത്ത് വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ മെയ് 12,13,14 തീയതികളിൽ വിഷുക്കാല പച്ചക്കറി ചന്ത സംഘടിപ്പിക്കും. പ്രാദേശികമായി ഉൽപാദിപ്പിച്ച പച്ചക്കറികളാകും ചന്തയിൽ ലഭ്യമാക്കുക. വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് സി.പി.എം വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയതല സെമിനാർ ഏപ്രിൽ 24ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ ജില്ലകളിലും നവോത്ഥാന സമരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ ജില്ലതലത്തിലും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.