സി.പി.എം പ്രവർത്തകൻ വിമാനത്താവളത്തിൽ പിടിയിൽ
text_fieldsമാഹി: സി.പി.എം പ്രവർത്തകൻ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. മഞ്ചക്കലിലെ മുഹമ്മദ് സാദിഖിനെ (42) മാഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. മാഹി സിവിൽ സ്റ്റേഷനിലേക്ക് 2005ൽ നടത്തിയ മാർച്ചിൽ മാഹി പൊലീസിനെ ആക്രമിച്ച കേസിലും പൊതുമുതൽ നശിപ്പിച്ച കേസിലും 2017 ൽ റെയിൽവെ സ്റ്റേഷൻ റോഡിൽ പുത്തലത്ത് പുതുതായി സ്ഥാപിച്ച മദ്യഷാപ്പിനെതിരെ നടന്ന സമരത്തിൻ്റെ ഭാഗമായുള്ള കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
മാഹി കോടതിയുടെ രണ്ട് അറസ്റ്റ് വാറണ്ടുകൾ നിലവിലുണ്ടായിരുന്നു. പൊലീസിന് പിടികൊടുക്കാതെ മുങ്ങിയ പ്രതിയെ ഗൾഫിൽ നിന്നും വരുന്ന വഴിയാണ് വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ മാഹി ഗവ: ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.