സി.പി.എം പ്രവർത്തകെൻറ മരണം കൊലപാതകമെന്ന് മാതാവ്
text_fieldsകണ്ണൂർ: ചെക്കിക്കുളത്തെ പള്ളിയത്ത് പട്ടികജാതി കോളനിയിലെ ആര്‍ട്ടിസ്റ്റ് കൊയിലേരിയന്‍ സുജിത്ത് കൊല്ലപ്പെട്ടതാണെന്ന് മാതാവ് കമലാക്ഷി. സി.പി.എം പ്രവര്‍ത്തകനായിരുന്ന സുജിത്തിനോട് പ്രദേശത്തെ നേതാവിന് വിരോധമുണ്ടെന്നും ചെയ്ത പല ജോലിക്കും സുജിത്തിന് കൂലി നല്‍കിയിട്ടില്ലെന്നും അവർ കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പൊലീസിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ സി.പി.എം പ്രവര്‍ത്തകരുമായുള്ള ബന്ധം വഷളാക്കേണ്ടെന്നായിരുന്നു ഉപദേശം.
സുജിത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ രാഷ്ട്രീയസമ്മര്ദമുണ്ടെന്ന് പൊലീസ് പറഞ്ഞതായും കമലാക്ഷി പറഞ്ഞു. ഹൃദ്രോഗവുമായി ബന്ധപ്പെട്ട് സുജിത്ത് മരുന്നു കഴിച്ചിരുന്നതായാണ് നാട്ടിലെ മറ്റൊരു നേതാവ് പ്രചരിപ്പിക്കുന്നത്. തെൻറ മകൻ അത്തരത്തിൽ ഒരു മരുന്നും കഴിച്ചിരുന്നില്ല. തങ്ങൾ പാർട്ടി കുടുംബമായിട്ടും വിഷയം ഏറ്റെടുക്കാൻ പാർട്ടി മുന്നോട്ടുവരാത്തതിൽ ദുരൂഹതയുണ്ട്.
ഫെബ്രുവരി നാലിന് രാത്രി എട്ടിനാണ് ബോര്‍ഡ് എഴുതുന്ന ജോലിക്കിടയില്‍ സുജിത്ത് കൊല്ലപ്പെടുന്നത്. പ്രവർത്തകർ നിർബന്ധിച്ചാണ് ബോർഡെഴുതാൻ കൂട്ടിക്കൊണ്ടുപോയത്. രാത്രി എേട്ടാടെ മരിച്ചെങ്കിലും ഇൻക്വസ്റ്റ് പോലും നടത്താതെ അടുത്തദിവസം ഉച്ചയോടെ മാത്രമാണ് മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ഹൃദയാഘാതംമൂലമാണ് മരണമെന്ന് പ്രചരിപ്പിക്കാൻ ഇതിനിടയിൽ വ്യാപക ശ്രമമുണ്ടായി. എന്നാൽ, പരിയാരത്ത് നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ കുരുക്കിട്ട് ശ്വാസംമുട്ടിയാണ് മരണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതവഗണിച്ചാണ് െപാലീസ് അന്വേഷണം.
സമഗ്ര അന്വേഷണം നടത്തണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് 30ന് എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. വാര്‍ത്തസമ്മേളനത്തില്‍ കേരള പട്ടിക ജനസമാജം സംസ്ഥാന ജനറൽ സെക്രട്ടറിയും ആക്ഷൻ കമ്മിറ്റി രക്ഷാധികാരിയുമായ തെക്കൻ സുനില്‍കുമാര്‍, സിബി കുറ്റിച്ചാല്‍, ആക്ഷൻ കമ്മിറ്റി കൺവീനർ ശ്രീജേഷ് കൊയിലേരിയൻ, സുജിത്തിെൻറ സഹോദരി കെ. പ്രഷീജ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.