വോട്ടർമാർക്ക് പണം നൽകാൻ വന്നുവെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ ബിജു രമേശിനെ തടഞ്ഞുവെച്ചു
text_fieldsതിരുവനന്തപുരം: വോട്ടർമാർക്ക് പണം നൽകാൻ വന്നുവെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ വ്യവസായി ബിജു രമേശിനെ തടഞ്ഞുവെച്ചു. ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി ബിജു രമേശ്, വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ചാണ് അരുവിക്കര വടക്കേമല കോളനിയിൽ ബിജുരമേശിനെ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചത്.
രാത്രി ഏഴ് മണിയോടെയാണ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം സുരേഷിന്റെ വീട്ടിലാണ് ബിജുരമേശിനെ തടഞ്ഞുവച്ചത്. പണവുമായി എത്തിയ ബിജുരമേശ് സി.പി.എം പ്രവർത്തകരെ കണ്ടപ്പോൾ മറ്റൊരു സംഘത്തിന്റെ കൈയിൽ പണം കൊടുത്തയച്ചുവെന്നാണ് ആരോപണം. പിന്നാലെ പൊലീസ് സ്ഥലത്ത് എത്തി, തെരഞ്ഞെടുപ്പ് കമീഷൻ ഫ്ലെയിങ് സ്ക്വാഡിനെ വിളിച്ചുവരുത്തി. തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല.
ബിജു രമേശ് പ്രവർത്തകരെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നൽകിയ പരാതിയിൽ കേസെടുക്കും എന്ന് പൊലീസ് അറിയിച്ചു. സിപിഎം പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ച് ബിജുരമേശിന്റെ അംഗരക്ഷകനും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.