സി.പി.എമ്മിൽ ബൂർഷ്വ ഭൂപ്രഭുക്കളുടെ സ്വാധീനം വർധിച്ചു
text_fieldsതൃശൂര്‍: ആലപ്പുഴ സമ്മേളനത്തിന് ശേഷമുള്ള മൂന്ന് വർഷക്കാലത്ത് സി.പി.എമ്മിൽ അരലക്ഷത്തിൽപരം അംഗങ്ങൾ വർധിച്ചപ്പോൾ അതിലേറെയും ഇടത്തരക്കാർ.
ദരിദ്ര കര്‍ഷകരുടെ എണ്ണം പറ്റെകുറഞ്ഞതോടെ സി.പി.എം ഇടത്തരക്കാരുടെ പാര്‍ട്ടിയായി മാറി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 57,881 അംഗങ്ങളാണ് സി.പി.എമ്മിൽ കൂടിയത്. ഇവരിൽ ബൂര്‍ഷ്വ ഭൂപ്രഭുക്കൾ പോലും ഉണ്ട്. വർഗ ശത്രുക്കളായ ഇവരുടെ അംഗത്വ അനുപാതം മൊത്തം പാർട്ടി അംഗത്വത്തിെൻറ 0.07 ശതമാനം വരുമെന്ന് സി.പി.എം സംസ്ഥാനസമ്മേളനത്തിെൻറ സംഘടന റിപ്പോര്‍ട്ടില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ‘പാര്‍ട്ടിയുടെ സ്വതന്ത്ര സ്വാധീന’ത്തെ കുറിച്ച് പ്രതിപാദിക്കുമ്പോഴാണ് നഷ്ടപ്പെടാൻ കൈവിലങ്ങുകൾ മാത്രമുള്ളവരുടെ പ്രസ്ഥാനം മധ്യവർഗവത്കരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള കുറ്റസമ്മതം. ആകെ അംഗത്വത്തിെൻറ 6.26 ശതമാനം മാത്രമാണ് ദരിദ്ര കര്‍ഷകര്‍.
അംഗങ്ങളുടെ വര്‍ഗഘടന താരതമ്യം ചെയ്യുമ്പോള്‍ തൊഴിലാളി വര്‍ഗം, കര്‍ഷക തൊഴിലാളി, ഇടത്തരം കര്‍ഷകര്‍, ധനിക കര്‍ഷകര്‍, ഇടത്തരം വിഭാഗം, ബൂര്‍ഷ്വ എന്നീ വര്‍ഗങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം വര്‍ധിച്ചു. ഇടത്തരം വിഭാഗത്തില്‍ നിന്നുള്ള അംഗത്വത്തില്‍ 1,549 പേരുടെ വര്‍ധനവുണ്ടായി. 2014 ല്‍ ആകെ 4,05,591 അംഗങ്ങളുണ്ടായിരുന്നത് 2017ല്‍ 4,63,472 ആയി വര്‍ധിച്ചു. ആകെ അംഗങ്ങളുടെ 59.4 ശതമാനം തൊഴിലാളി വര്‍ഗത്തില്‍ നിന്നാണ്. കര്‍ഷക തൊഴിലാളികള്‍ 25.15 ശതമാനം, ഇടത്തരം കൃഷിക്കാര്‍ 8.69 ശതമാനം, ധനിക കൃഷിക്കാര്‍ 0.28 ശതമാനം, ഇടത്തരം വിഭാഗം 1.1 ശതമാനം, ബൂര്‍ഷ്വ ഭൂപ്രഭു വര്‍ഗം 0.07 ശതമാനവും ആണ്. ആകെ 32,967 ബ്രാഞ്ചുകളും 2193ലോക്കല്‍ കമ്മിറ്റികളും 209 ഏരിയ കമ്മിറ്റികളും ഉണ്ട്.
2017ലെ അംഗത്വത്തിെൻറ 17 ശതമാനവും (79,757) വനികളാണ്. ഈ സമ്മേളനം ആയപ്പോള്‍ 17,238 വനിത അംഗത്വം വര്‍ധിച്ചു. ഒരു ബ്രാഞ്ചില്‍ രണ്ട് വീതം മഹിള അംഗങ്ങള്‍ ഉണ്ടാകണമെന്ന കഴിഞ്ഞ സമ്മേളന തീരുമാനം പൂർണമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല. പൂർണ അംഗങ്ങളുടെ കൊഴിഞ്ഞ്പോക്ക് മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞു. 2016 ല്‍ 7.90 ശതമാനം കൊഴിഞ്ഞ് പോക്ക് എന്നത് 2017 ല്‍ ഏഴ് ശതമാനമായി. ഇത് പാർട്ടിയുടെ സ്വതന്ത്രമായ സ്വാധീന ശക്തി വര്‍ധിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ‘പാവപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും നമ്മുടെ കൂടെ ഉണ്ടായിരുന്ന’ അവസ്ഥക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന ഭീതി പ്രകടിപ്പിക്കുകയും ചെയ്യുന്നു.ഇൗ സാഹചര്യം ഗൗരവമായ പരിശോധനക്ക് വിധേയമാക്കേണ്ടതാണെന്ന് റിപ്പോർട്ട് പ്രതിനിധികളെ ഒാർമിപ്പിക്കുന്നു. ജാതി സംഘടനകളും തീവ്രവാദി സംഘടനകളും ആര്.എസ്.എസും കേരളത്തിൽ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ പട്ടികജാതി-വര്‍ഗത്തില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ പാർട്ടയിൽ എത്തിക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.