സി.പി.എം പ്രചാരണ ബോർഡിൽ കിം ജോങ് ഉൻ; വിവാദമായപ്പോൾ നീക്കി
text_fieldsതൊടുപുഴ: സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിെൻറ ചിത്രം. സംഭവം വിവാദമായതോടെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ജില്ല നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. മന്ത്രി എം.എം. മണിയുടെ മണ്ഡലത്തിലാണ് ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ചിത്രങ്ങള്‍ അടങ്ങുന്ന ഫ്ലക്സ് സമ്മേളനത്തിെൻറ പ്രചാരണാർഥം സ്ഥാപിച്ചത്. നെടുങ്കണ്ടം ടൗണിനു പുറമെ താന്നിമൂട് കവലയിലും കിം ജോങ് ഉന്നിെൻറ ചിത്രമടങ്ങിയ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. സ്വന്തം കുടുംബാംഗങ്ങളെ ക്രൂരമായി കൊല ചെയ്ത ഭരണാധികാരിയുടെ ചിത്രം സ്ഥാപിച്ചത് ശനിയാഴ്ച ആരംഭിച്ച സമ്മേളനത്തിലും ചര്‍ച്ചയായതോടെയാണ് നീക്കം ചെയ്യാൻ നിർദേശിച്ചത്.
കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ അടങ്ങുന്ന ഫ്ലക്സുകൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉത്തരകൊറിയന്‍ ഏകാധിപതിയെ ഉള്‍പ്പെടുത്തിയതില്‍ പല നേതാക്കളും അമര്‍ഷം പ്രകടിപ്പിച്ചു.
അതിനിടെ വി.ടി. ബലറാം എം.എൽ.എയും നടപടിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതോടെയാണ് ബോർഡുകൾ നീക്കിയത്. എന്നാല്‍, ബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ജില്ല നേതൃത്വത്തിന് ബന്ധമില്ലെന്ന് ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന് വ്യക്തമാക്കി. മോർഫിങ് അല്ലാത്രേ, ഒറിജിനൽ തന്നെ ആണത്രേ! കിം ഇൽ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാൻ പാർട്ടി സെക്രട്ടറിക്കു സമയമില്ലാത്തതു കൊണ്ടായിരിക്കും എന്ന് തോന്നുന്നു എന്ന കുറിപ്പോടെയാണ് ബല്‍റാം ചിത്രം പോസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.