സി.പി.എമ്മിേന്റത് കൊലപാതക സംരക്ഷണ യാത്ര -യു.ഡി.എഫ്
text_fieldsപാനൂർ: നിരപരാധിയായ ചെറുപ്പക്കാരനെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാൻ സ്വന്തം പാർട്ടിക്കാരനെ വകവരുത്തുകയും ചെയ്ത ശേഷം സമാധാന സന്ദേശ യാത്ര നടത്തുന്ന സി.പി.എം യഥാർഥത്തിൽ കൊലപാതക സംരക്ഷണ യാത്രയാണ് നടത്തുന്നതെന്ന് യു.ഡി.എഫ്. മൻസൂറിനെ വധിച്ച സംഭവത്തിൽ സി.പി.എം നേതാക്കളുടെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
യഥാർത്ഥ പ്രതികളെ സി.പി.എം സംരക്ഷിക്കുന്നതിന്‍റെ തെളിവാണ് ഈ കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണം. രതീഷിനെ ചോദ്യം ചെയ്താൽ ഉന്നതതല ഗൂഡാലോചന വെളിപ്പെടും എന്നതിനാൽ പാർട്ടി കേന്ദ്രത്തിൽ സംരക്ഷണം നൽകാം എന്ന വ്യാജേനെ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ആന്തരിക അവയവങ്ങൾക്കുള്ള ക്ഷതവും ശ്വാസം മുട്ടിച്ച് കൊല്ലുന്നതിനിടെ മൂക്കിനുള്ള പരിക്കുകളും ഇതിന്‍റെ തെളിവുകളാണ്. നാലാം പ്രതി ശ്രീരാഗും രതീഷും ഒളിത്താവളത്തിൽ ഒന്നിച്ച് കഴിഞ്ഞതിനുള്ള തെളിവുകളും പുറത്ത് വന്നു. ഇതെല്ലാം കൃത്യമായ പ്ലാനിങ്ങിന്‍റെ ഭാഗമാണ്.
മൂക്കിൽ പീടിക സി.പി.എം ഓഫിസ് കേന്ദ്രീകരിച്ച് ഈ അക്രമകാരികളെ സംഘടിപ്പിച്ചതും കൃത്യം നടത്തിയതിന് ശേഷം അവരെ സുരക്ഷിത താവളത്തിൽ എത്തിച്ചതും പാർട്ടി ഏൽപിച്ച ഉന്നതൻമാരാണ്. സംഭവത്തിൽ മുൻ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും പെരിങ്ങളം ലോക്കൽ കമ്മിറ്റി സിക്രട്ടറിയുമായ എൻ. അനൂപ്, വട്ടക്കണ്ടി ഇബ്രാഹീം എന്നിവർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഡി.സി.സി സെക്രട്ടറി കെ.പി. സാജു, മുസ്ലിംലീഗ് നേതാവ് കാട്ടൂർ മുഹമ്മദ്, മണ്ഡലം ട്രഷറർ പി.പി.എ. സലാം, മണ്ഡലം സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.പി. ഹാഷിം, എം.എസ്.എഫ് ട്രഷറർ സി.കെ. നജാഫ് എന്നിവർ വാർത്താസമ്മേളനത്തിൽ മ്മേളനത്തിൽ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.