സർക്കാർ കനിഞ്ഞില്ല, സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞു
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ചോരയില്‍ മുക്കി കൊടി നാട്ടി, മണ്ണും പുല്ലും വാരിത്തിന്ന്, മൊട്ടയടിച്ച്, കുരിശ് ചുമന്ന്, ചെരിപ്പ് ചുമന്ന്, പൊള്ളുന്ന ചൂടില്‍ ചെരിപ്പില്ലാതെ നടന്ന്, സർക്കാറിന്റെ മനസ്സലിയാൻ പൊങ്കാലയിട്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ (സി.പി.ഒ) റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ നടത്തിയ 61 ദിവസത്തെ സമരമുറകള്‍ക്ക് ഫലമില്ലാതായി.
9946 പേരുടെ കാത്തിരിപ്പിന് വിരാമമിട്ട് റാങ്ക് പട്ടികയുടെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. 2019ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം 2021ൽ പ്രാഥമിക പരീക്ഷയും 2022ൽ മുഖ്യപരീക്ഷയും 2022 ഒക്ടോബറിൽ കായിക ക്ഷമത പരീക്ഷയും വിജയിച്ചവരെ ഉൾപ്പെടുത്തി 2023 ഏപ്രിലിലാണ് ഏഴ് ബറ്റാലിയനുകളിലേക്ക് 13,975 പേരുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. എന്നാൽ 4454 പേർക്കേ നിയമനശിപാര്‍ശ ലഭിച്ചുള്ളൂ. അവയില്‍ 1018 എണ്ണവും എന്‍.ജെ.ഡി ഒഴിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.