മുസ്ലിം വീടുകളിൽ ആർ.എസ്.എസുകാരനും ഹിന്ദു വീടുകളിൽ മുസ്ലിം തീവ്രവാദിയുമാക്കുന്നു; സി.ആർ. മഹേഷ് ഡി.ജി.പി.ക്ക് പരാതി നൽകി
text_fieldsകരുനാഗപ്പള്ളി: മുസ്ലിം സമുദായാംഗങ്ങളുടെ വീടുകളിൽ തന്നെ ആർ.എസ്.എസുകാരനായും ഹിന്ദു സമുദായാംഗങ്ങൾക്കിടയിൽ മുസ്ലിം തീവ്രവാദികളെ പിന്തുണക്കുന്നയാളായും ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുെന്നന്ന് കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി സി.ആർ. മഹേഷ് ഡി.ജി.പി, തെരഞ്ഞെടുപ്പ് കമീഷണർ, റിട്ടേണിങ് ഓഫിസർ എന്നിവർക്ക് പരാതി നൽകി.
2016 ൽ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരിൽ ചിലർ ആസൂത്രിതമായി വീടുകയറിയും സമൂഹമാധ്യമങ്ങളിലൂ ടെയും അപകീർത്തികരവും അപമാനകരവുമായ പ്രചാരണം നടത്തിയിരുന്നു. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ പ്രവർത്തനം. അത് തടയണം. താൻ നടത്തിയ ഒരു വാർത്തസമ്മേളനത്തിൽ 'ഞാൻ ആർ.എസ്.എസുകാരനാണെന്ന ദുഷ്പ്രചാരണം എന്നെ വേദനിപ്പിച്ചു' എന്ന് പറഞ്ഞത് അടർത്തിമാറ്റി 'ഞാൻ ആർ.എസ്.എസുകാരൻ ആണെന്ന് സമ്മതിച്ചു' എന്ന തരത്തിൽ വ്യാജ വിഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുകയാണ്.
കരുനാഗപ്പള്ളിയിൽ ബി.ജെ.പി സ്ഥാനാർഥിനിർണയം വൈകിയത് തനിക്ക് വേണ്ടിയാണെന്ന തരത്തിലും സി.പി.എം പ്രചാരണം നടത്തുന്നു. തെരഞ്ഞെടുപ്പിൽ വികസനവും വ്യക്തിമൂല്യങ്ങളുമാണ് ചർച്ച ചെയ്യേണ്ടത്. മറിച്ച് അപവാദങ്ങളും ദുഷ്പ്രചാരണങ്ങളും അല്ലെന്നും മഹേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.