Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി മെട്രോ തൂണിൽ...

കൊച്ചി മെട്രോ തൂണിൽ വിള്ളൽ

text_fields
bookmark_border
കൊച്ചി മെട്രോ തൂണിൽ വിള്ളൽ
cancel

ആലുവ: കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി. ആലുവ മേഖലയിലെ 44ാം നമ്പർ പില്ലറിലാണ് വിള്ളൽ കണ്ടത്. തറനിരപ്പിൽനിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളൽ.

തൂണിന്‍റെ പ്ലാസ്റ്ററിങ്ങിലാണ് വിടവ്. മാസങ്ങൾക്ക് മുമ്പേ ചെറിയ രീതിയിൽ വിള്ളൽ കണ്ടു. പിന്നീട് ഇത്​ കൂടി വരുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിയതായി കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു.

പ്ലാസ്റ്ററിങ്ങിലുണ്ടായ വിടവാണ് കാണപ്പെടുന്നത്. എന്നാൽ, ഇതുമൂലം തൂണിന് ബലക്ഷയം ഇല്ലെന്നും അധികൃതർ പറയുന്നു. മറ്റ് തൂണുകൾക്കൊന്നും ഈ പ്രശ്നമില്ലെന്നും കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ഇടപ്പള്ളി പത്തടിപ്പാലത്ത് തൂണിന് തകരാർ കണ്ടെത്തിയിരുന്നു. ഇതുമൂലം മെട്രോ സർവിസിനെ ഒരുമാസത്തോളം ബാധിച്ചിരുന്നു. ഇനിയും ആ ഭാഗത്ത്​ പൂർണമായ വേഗത്തിലേക്ക്​ എത്താൻ കഴിഞ്ഞിട്ടില്ല. അന്തിമ പരിശോധന പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ സാധാരണ വേഗത്തിലേക്ക് ഈ ഭാഗത്ത് മെട്രോ സർവിസ് എത്തുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Metro
Next Story