തൃശൂർ-പാലക്കാട് ദേശീയപാതയിലെ വിള്ളൽ; നിർമാണത്തിലെ അപാകമെന്ന് പ്രൊജക്ട് ഡയറക്ടർ
text_fieldsതൃശൂർ: തൃശൂർ-പാലക്കാട് ദേശീയപാതയിലെ വിള്ളൽ നിർമാണത്തിലെ അപാകം മൂലം ഉണ്ടായതാണെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടർ. ദേശീയപാതയിൽ തൃശൂരിലേക്ക് പോകുന്ന വഴിയിൽ കുതിരാൻ തുരങ്കം കഴിഞ്ഞയുടനെയാണ് വിള്ളൽ രൂപപ്പെട്ടത്. രണ്ട് മീറ്റർ നീളത്തിലുള്ള വിള്ളലാണുണ്ടായത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും ദേശീയപാത പ്രൊജക്ട് ഡയറക്ടർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തൃശൂർ - പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപം ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്.മേൽപ്പാതയുടെ നിർമാണത്തിൽ ഉണ്ടായ അപാകതയാണ് ഇതിന് കാരണമെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു.
കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെ കല്ല് കെട്ടി മണ്ണിട്ട് ഉയർത്തിയ മേൽപ്പാതയുടെ വശങ്ങളിൽ വിള്ളൽ വീണ് ഇടിയാനും തുടങ്ങിയിട്ടുണ്ട്. സംഭവസ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രി കെ രാജൻ 24 മണിക്കൂറിനുള്ളിൽ പ്രൊജക്ട് ഡയറക്ടർ സ്ഥലത്തെത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. വിള്ളൽ അതീവഗൗരവമുള്ളതെന്ന് മന്ത്രി കെ രാജൻ പറഞ്ഞിരുന്നു. ദേശീയപാത ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.