‘പൊട്ടി’ തകര്‍ന്ന് പടക്ക വിപണി
text_fieldsകോഴിക്കോട്: വര്‍ണവിസ്മയങ്ങളുടെയും ശബ്ദഘോഷങ്ങളുടെയും വൈവിധ്യങ്ങളായ പടക്ക ങ്ങളും കമ്പിത്തിരികളും റോക്കറ്റുകളുമെല്ലാം ആവശ്യക്കാരില്ലാതെ കടകളില്‍ വിശ്രമി ക്കുന്നു. വിഷു ആഘോഷവും കോവിഡ്കാല ലോക്ഡൗണില്പെട്ടതോടെയാണ് ചരിത്രത്തിലാദ്യമാ യാണ് പടക്കവിപണി ‘എട്ടുനിലയില്‍ പൊട്ടുന്നത്’. ഏകദേശം 10 കോടിയിലേറെ രൂപയുടെ പടക്ക ങ്ങളാണ് ശിവകാശിയില്‍ നിന്ന് കേരളത്തിലെത്തിച്ച് വില്പന നടത്തിയിരുന്നത്. ലോക്ഡൗണ്‍ അവസാനിക്കുന്ന ഈ മാസം 14നാണ് വിഷു. മധ്യതിരുവിതാംകൂറില്‍ ഈസ്റ്ററിനും പടക്കങ്ങള്‍ വിറ്റുപോയിരുന്നു. ഇത്തവണ ഈ വിപണിയെയും ബാധിച്ചു.
മൊത്തവില്പന കടകളില്‍ പടക്കം സ്റ്റോക്ക് ചെയ്തശേഷമാണ് ഇത്തവണ കോവിഡ് ഇടിത്തീയായി എത്തിയത്. സാധാരണ മാര്‍ച്ച് ആദ്യവാരം തന്നെ ശിവകാശിയില്‍ നിന്ന് സംസ്ഥാനത്തെ വിവിധ മൊത്തവില്പനശാലകളില് പടക്കെമത്തും. തുടര്‍ന്ന് ചില്ലറ വില്പനശാലകളിലേക്ക് എത്തിക്കുന്നതായിരുന്നു പതിവ്. കച്ചവടക്കാര്‍ക്ക് പുറേമ, കുടുംബശ്രീ, വിവിധ സഹകരണ സംഘങ്ങള്‍ തുടങ്ങിയവരും ചില്ലറക്കച്ചവടം നടത്താറുണ്ടായിരുന്നു.
കോഴിക്കോട് നഗരത്തില്‍ മാത്രം 50 ലോഡ് പടക്കങ്ങളും മറ്റും മാര്‍ച്ച് ആദ്യവാരത്തില്‍ എത്തിച്ചിരുന്നു. ഏപ്രില്‍ ആദ്യവാരം വീണ്ടും ലോഡ് ഇറക്കാനിരുന്നതാണ്. ഈ ദിവസങ്ങളിലാണ് മൊത്ത വില്പനശാലകളിലും ചില്ലറ വില്പന െപാടിപൊടിക്കുന്നത്. മധ്യവേനല്‍ അവധിക്കായി ദൂരെ നാട്ടിലേക്ക് പോകുന്നവര്‍ പടക്കങ്ങള്‍ വാങ്ങുന്ന സമയമായിരുന്നെന്ന്് പുതിയങ്ങാടിയിലെ പടക്ക വ്യാപാരിയായ കെ.വി. ബിജു പറഞ്ഞു.
തണുപ്പ് ബാധിക്കാതെ കൃത്യമായി സൂക്ഷിച്ചാല്‍ പടക്കങ്ങള്‍ വീണ്ടും ഉപയോഗിക്കാനാകും. എന്നാല്‍, പൂത്തിരികളും വിവിധ തരം റോക്കറ്റുകളുമുള്പ്പെടെയുള്ളവയുടെ നിറം മാറി ചീത്തയാകാന്‍ സമയമേറെ വേണ്ട. ശിവകാശിയിലെ കമ്പനികള്‍ ഇവയെല്ലാം തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. 50 ലക്ഷം രൂപക്കുള്ള പടക്കങ്ങള്‍ വാങ്ങിയാലും പത്തും ഇരുപതും ലക്ഷമാണ് പലരും മുന്‍കൂറായി നല്‍കുന്നത്. ഈ തുകകള്‍ തിരിച്ചുകിട്ടുമെന്നുമാണ് പ്രതീക്ഷ. ശിവകാശിയിലെ ചെറുതും വലുതുമായ നാലായിരത്തോളം പടക്കകമ്പനികളിലും ഉൽപാദനം നടക്കുന്നില്ല. വിഷുവിപണിയുടെ തകര്‍ച്ച ശിവകാശിയിലും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.