ക്രീമിലെയർ പരിധി എട്ടു ലക്ഷം
text_fieldsതിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ മേൽത്തട്ട് (ക്രീമിലെയർ) പരിധി എട്ടു ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉത്തരവ് ഇറങ്ങുന്ന തീയതി മുതലായിരിക്കും പ്രാബല്യം. ആറു ലക്ഷം രൂപയായിരുന്നു പരിധി. കേന്ദ്ര സർക്കാർ മേൽത്തട്ട് പരിധി എട്ടു ലക്ഷമാക്കി ഉത്തരവിറക്കുകയും സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്െതങ്കിലും കേരളം അതു നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ‘മാധ്യമം’ വിഷയം പുറത്തുകൊണ്ടുവന്നതോടെ സർക്കാറിന് തീരുമാനം എടുക്കേണ്ടി വരുകയായിരുന്നു.
രണ്ടാഴ്ച മുമ്പുതന്നെ പരിധി ഉയർത്താൻ സർക്കാറിൽ ധാരണയായി. മന്ത്രിസഭക്കുള്ള കുറിപ്പും തയാറായിരുന്നു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.പരിധി എട്ടു ലക്ഷമാക്കി 2017 സെപ്റ്റംബർ 13ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. സെപ്റ്റംബർ ഒന്നുമുതൽ അതിനു പ്രാബല്യവുമുണ്ടായി. എന്നാൽ, കേരളത്തിൽ തീരുമാനം വൈകിയതോടെ ഉത്തരവ് ഇറങ്ങുന്നതു മുതലേ പ്രാബല്യം കിട്ടൂ.
ഇതുമൂലം ഇവിടത്തെ ഒരു വിഭാഗം കുട്ടികൾക്ക് വരാൻ പോകുന്ന മെഡിക്കൽ പ്രവേശനത്തിൽ അടക്കം അവസരം നഷ്ടമാകും. ഇതിെൻറ അപേക്ഷ നടപടിനേരത്തേ പൂർത്തിയായി കഴിഞ്ഞു. കേന്ദ്രത്തിൽ മേൽത്തട്ട് പരിധി എട്ട് ലക്ഷവും കേരളത്തിൽ ആറു ലക്ഷവും എന്ന സ്ഥിതിയാണ് വന്നത്. സംസ്ഥാനത്തേക്ക് അപേക്ഷ നൽകിയിരിക്കുന്നത് ആറു ലക്ഷം പരിധി െവച്ചാണ്.
പ്രവേശന പരീക്ഷയുടെ അപേക്ഷക്ക് മുമ്പ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സർക്കാറിനാകുമായിരുെന്നങ്കിലും അതു ചെയ്തില്ല. കിട്ടിയ ഉത്തരവ് തീരുമാനം എടുക്കാതെ മാറ്റിെവക്കുകയാണ് ചെയ്തത്. മെഡിക്കൽ-എൻജിനീയറിങ് പ്രവേശന സംവരണം, ജോലി സംവരണം, വിവിധ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, സമാശ്വാസ തൊഴിൽദാനം തുടങ്ങിയവക്കൊക്കെ മേൽത്തട്ട് പരിധി ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.