മേൽത്തട്ട്: എട്ടുലക്ഷ പരിധി കേന്ദ്ര ആവശ്യങ്ങൾക്കെന്ന് പിന്നാക്കവകുപ്പ്
text_fieldsതിരുവനന്തപുരം: മേൽത്തട്ട് പരിധി എട്ടുലക്ഷമെന്നത് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ പഠനം, ഉദ്യോഗ ആവശ്യങ്ങൾക്ക് അപേക്ഷിക്കുേമ്പാൾ മാത്രമേ ബാധകമാവുകയുള്ളൂവെന്ന് സംസ്ഥാന പിന്നാക്കവിഭാഗ വികസന വകുപ്പ്. സംസ്ഥാനത്ത് ആറുലക്ഷമാണ് മേൽത്തട്ട് പരിധിയെന്നും ഇക്കാര്യം നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുേമ്പാൾ ശ്രദ്ധിക്കണമെന്നും പിന്നാക്കവിഭാഗ വികസന കുപ്പ് ഡയറക്ടർ എം.എൻ. ദിവാകാരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.മേൽത്തട്ട് പരിധി കേന്ദ്ര സർക്കാർ ഉയർത്തിയത് സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് പിന്നാക്ക വിഭാഗ വികസനവകുപ്പും വിശദീകരണവുമായി രംഗത്തെത്തിയത്.
ഒ.ബി.സി വിഭാഗങ്ങളുടെ പഠനത്തിനും ഉദ്യോഗത്തിനുമായി റവന്യൂ അധികൃതർ സർട്ടിഫിക്കറ്റ് നൽകുേമ്പാൾ ഇക്കാര്യം ശ്രദ്ധിക്കണം. ആറ് വിഭാഗത്തിൽപെട്ടവരെയാണ് ക്രീമിലെയർ ആയി കണക്കാക്കി സംവരണത്തിൽനിന്ന് ഒഴിവാക്കിയത്. ഭരണഘടന പദവിയിലുള്ളവർ, യു.എൻ, യുനെസ്കോ, ലോകബാങ്ക് തുടങ്ങിയ അന്തർദേശീയ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ, െഗസറ്റഡ് തസ്തികയിലുള്ള മാതാപിതാക്കൾ, മാതാപിതാക്കളിൽ ഒരാൾ ക്ലാസ് വൺ ആയി പ്രവേശിച്ചവർ, സായുധസേനയിൽ കേണൽപദവിയിൽ കുറയാത്ത പദവി വഹിക്കുന്നവർ, വ്യവസായ വാണിജ്യ മേഖലകളിൽ പ്രഫഷനൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർ, അഞ്ച് ഹെക്ടറിൽ കുറയാത്ത ജലസേചനമുള്ള ഭൂമിയുള്ളവർ, മൂന്നു സാമ്പത്തികവർഷത്തിൽ ആറു ലക്ഷത്തിലേറെ വരുമാനം ഉള്ളവർ എന്നിവരാണ് ക്രീമിലെയർ ആയി കണക്കാക്കി സംവരണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവർ.
വരുമാനം കണക്കാക്കുേമ്പാൾ ശമ്പളവും കാർഷികവരുമാനവും പരിഗണിക്കാൻ പാടില്ലെന്നും ഏത് ക്ലാസിൽ സർവിസിൽ പ്രവേശിെച്ചന്നതാണ് മാനദണ്ഡമായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംശയങ്ങൾക്ക് പിന്നാക്കവിഭാഗ വികസന വകുപ്പിലെ ഹെൽപ് ഡെസ്കിൽ വിളിക്കാം. ഫോൺ 0471 -2727379, 9961288520.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.