ജി.എസ്.ടി വകുപ്പിൽ വൻ തസ്തികകൾ സൃഷ്ടിച്ച് വഴിവിട്ട നിയമനത്തിന് നീക്കം
text_fieldsകൊച്ചി: സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിെൻറ തലപ്പത്ത് ഉന്നത തസ്തികകൾ സൃഷ്ടിച്ച് ഒരു ഡസനോളം ഉദ്യോഗസ്ഥരെ നിയമിക്കാൻ നീക്കം. അഡീഷനൽ കമീഷണർ, ജോയൻറ് കമീഷണർ തസ്തികകളിലാണ് നിയമന നീക്കം. ഭരണപക്ഷെത്ത പ്രമുഖ നേതാക്കളാണ് ഇടതുപക്ഷ സംഘടന അനുഭാവികളായവരെ ഉന്നത സ്ഥാനേത്തക്ക് കയറ്റിവിടാൻ ശ്രമം നടത്തുന്നത്.
മൂല്യവർധിത നികുതി (വാറ്റ്) രീതിക്കു പകരം ജി.എസ്.ടി വന്നപ്പോൾ ചെക്ക്പോസ്റ്റുകൾ നിർത്തലാക്കിയിരുന്നു. അതുവഴി 130ഓളം ജീവനക്കാർ വകുപ്പിൽ അധികം വന്നു. അവരിൽ കുറെപേരെ വിവിധ വിഭാഗങ്ങളിലായി വിന്യസിച്ചു. എന്നാൽ, ഒാഫിസ് അസിസ്റ്റൻറ് തസ്തികയിലും മറ്റുമുള്ള അമ്പതോളം പേർ പ്രത്യേക തസ്തിക ലഭിക്കാതെ ബാക്കിയായി.
ഇവരിൽനിന്ന് ടെസ്റ്റ് നടത്തി യോഗ്യത നേടുന്നവെര ക്ലർക്ക്, ഇൻസ്െപക്ടർ, സെയിൽസ് ടാക്സ് ഒാഫിസർ തുടങ്ങിയ തസ്തികകളിലേക്ക് നിയമിക്കാൻ ജീവനക്കാരുെട യൂനിയനുകളുമായി ധാരണ ഉണ്ടാക്കിയിരുന്നു. ആ നിയമനം വരുന്നതനുസരിച്ച് ഇപ്പോഴുള്ള ജീവനക്കാർക്ക് അർഹമായ ഉദ്യോഗക്കയറ്റം നൽകാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനം അട്ടിമറിച്ച്, വകുപ്പിന് ഗുണമില്ലാത്തതും വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതുമായ ഉയർന്ന തസ്തികകൾ സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
നേരത്തേ ധനമന്ത്രിതെന്ന ഇതിന് തടയിട്ടിരുന്നു. ഇപ്പോൾതെന്ന ഒരു കമീഷണർ, സ്പെഷൽ കമീഷണർ, മൂന്ന് അഡീഷനൽ കമീഷണർമാർ എന്നിവർ കമീഷണറേറ്റിൽ ഉണ്ട്. ഇതു കൂടാതെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്ന് മേഖല ജോയൻറ് കമീഷണർമാരും ജില്ലകളിൽ 15 ജില്ല ജോയൻറ് കമീഷണർമാരും (നികുതിവകുപ്പിന് മട്ടാഞ്ചേരിയും ഒരു ജില്ലയാണ്) കമീഷണർമാരും ഉണ്ട്.
കൂടാതെ ജില്ലകൾക്ക് െഡപ്യൂട്ടി കമീഷണർമാരും അസിസ്റ്റൻറ് കമീഷണർമാരും തലപ്പത്തുണ്ട്. ഇതുകൂടാതെയാണ് പ്രതിമാസം ഒന്നരലക്ഷത്തോളം ശമ്പളം വാങ്ങുന്ന അഞ്ച് അഡീഷനൽ കമീഷണർമാരെയും ഒരുലക്ഷത്തിലേറെ ശമ്പളം വാങ്ങുന്ന എേട്ടാളം ജോയൻറ് കമീഷണർമാരെയും നിയമിക്കാനുള്ള നീക്കം.
തെരഞ്ഞെടുപ്പിനു മുേമ്പ സ്വന്തം ആളുകളെ നികുതിവകുപ്പിെൻറ തലപ്പത്ത് പ്രതിഷ്ഠിക്കുക എന്ന ഗൂഢോദ്ദേശ്യമാണത്രേ നീക്കത്തിനു പിന്നിൽ. എല്ലാ വകുപ്പിലും തിരക്കിട്ടു പിൻവാതിൽ നിയമനം നടക്കുന്നതിന് അനുബന്ധമാണ് ഇതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.