ശ്മശാനമില്ല; വീട്ടമ്മയുടെ ചിത വീട്ടുമുറ്റത്തൊരുക്കി കുടുംബം
text_fieldsപേരാമ്പ്ര: കൂരാച്ചുണ്ടിൽ പൊതുശ്മശാനമില്ലാത്തതിനാൽ വീട്ടമ്മയുടെ ചിത വീട്ടുമുറ്റത്തൊരുക്കേണ്ടിവന്ന ഗതികേടിലാണ് പൂവ്വത്തുംചോല ലക്ഷംവീട് കോളനിയിലെ പാറക്കൽ രാജെൻറ കുടുംബം. ഡെങ്കിപ്പനിബാധിതയായിരുന്ന രാജെൻറ ഭാര്യ കനകമ്മ (54) ഞായറാഴ്ചയാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് മൂന്ന് സെൻറ് സ്ഥലമാണുള്ളത്.
മുറ്റമല്ലാതെ മറ്റൊരിടത്ത് മൃതദേഹം സംസ്കരിക്കുന്നതിന് കഴിയില്ല. കൂരാച്ചുണ്ട് പഞ്ചായത്തിൽ എരപ്പാംതോട് രണ്ട് ഏക്കർ മിച്ചഭൂമി പൊതുശ്മശാനത്തിനായി ഗ്രാമപഞ്ചായത്തിെൻറ കൈവശമുണ്ട്. എന്നാൽ, പരിസരവാസികളുടെ എതിർപ്പിനെതുടർന്ന് ഇവിടെ ശ്മശാനം യാഥാർഥ്യമാക്കാൻ കഴിയുന്നില്ല.
കലക്ടറുടെ പ്രത്യേക അനുമതി തേടി പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം ശ്മശാനം ഒരുക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.കെ. അമ്മദ് പറഞ്ഞു.
പൊതുശ്മശാനമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഗ്രാമപഞ്ചായത്ത് മുടന്തൻ ന്യായം പറഞ്ഞ് ഇത് യാഥാർഥ്യമാക്കാതിരിക്കുകയാണെന്നും എൻ.സി.പി കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കാലതാമസമുണ്ടായാൽ പ്രക്ഷോഭം നടത്തും. സൂപ്പി തെരുവത്ത് അധ്യക്ഷത വഹിച്ചു. ഒ.ഡി. തോമസ്, അശോകൻ കുറുങ്ങോട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.