‘പട്ടിണി കിടക്കുന്നവരും കാണേണ്ടതാണ് ക്രിക്കറ്റ്’; മന്ത്രി അബ്ദുറഹ്മാന് മറുപടിയുമായി ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയർത്തിയതിനെ ന്യായീകരിച്ച കായിക മന്ത്രി വി. അബ്ദുറഹ്മാനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പണക്കാര്‍ മാത്രമല്ല, എല്ലാവരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്ന് ചെന്നിത്തല പറഞ്ഞു.
പാവപ്പെട്ട ജനങ്ങളാണ് കളി കാണേണ്ടത്. പട്ടിണി കിടക്കുന്നവരും കാണേണ്ടതാണ് ക്രിക്കറ്റ്. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ തിരുവനന്തപുരത്ത് നടക്കുന്ന കളിയുടെ ടിക്കറ്റിന് നികുതി വർധിപ്പിച്ച് ജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടി മന്ത്രിയും സർക്കാറും അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരള ക്രിക്കറ്റ് അസോസിയേഷനും സര്‍ക്കാറും തമ്മിലുള്ള പ്രശ്നങ്ങള്‍ അവർ പരിഹരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.