Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2023 5:14 PM IST Updated On
date_range 9 Jan 2023 5:40 PM ISTപണക്കാർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ല: മന്ത്രി വി. അബ്ദുറഹിമാനെതിരെ കെ. സുരേന്ദ്രൻ
text_fieldsbookmark_border
തലസ്ഥാന നഗരിയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിെൻറ ടിക്കറ്റ് നിരക്കിനെ ന്യായീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പണക്കാർ മാത്രം ക്രിക്കറ്റ് മത്സരം നേരിട്ട് കണ്ടാൽ മതിയെന്ന മന്ത്രിയുടെ നിലപാട് ധിക്കാരമാണ്.
കാശുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐ.പി.എൽ ലേലമല്ല. ക്രിക്കറ്റ് കളിയാണെന്ന് മന്ത്രി ഓർക്കണം. നികുതി കുറയ്ക്കുകയും പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയുകയും വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനുവരി-13ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story