കണ്ണില്ലാത്ത ക്രൂരത നിലക്കുന്നില്ല; കണ്ണൂരിൽ വയറിന് കുത്തേറ്റ എരുമകൾ ചത്തു
text_fieldsഇരിട്ടി: പാലക്കാട് സ്ഫോടനത്തിൽ പരിക്കേറ്റ് ആന ചെരിഞ്ഞതിെൻറ വിവാദം കെട്ടടങ്ങും മുേമ്പ കണ്ണൂരിലും മിണ്ടാപ്രാണികളോട് നടുക്കുന്ന ക്രൂരത. ഉളിക്കൽ പുറവയലിൽ അജ്ഞാതൻ രണ്ട് എരുമക്കുട്ടികളെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കുത്തേറ്റ്, രണ്ടുരാവും ഒരുപകലും നീണ്ട വേദന തിന്ന ഈ മിണ്ടാപ്രാണികളുടെ ജീവൻ ഇന്ന് രാവിലെ നിലച്ചു.
പുറവയൽ പള്ളൂരത്തിൽ ജോയിയുടെ വളർത്ത് മൃഗങ്ങളാണ് നിഷ്ഠൂരമായ ആക്രമണത്തിന് ഇരയായത്. പ്രദേശവാസിയായ ആൾ മദ്യലഹരിയിൽ ആക്രമിച്ചതാണെന്ന് സൂചനയുണ്ട്. ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കർഷകനായ ജോയി രാവിലെ തൊഴുത്തിലെത്തിയപ്പോഴാണ് രണ്ട് എരുമകളും കുത്തേറ്റ നിലയിൽ അവശരായി കിടക്കുന്നത് കണ്ടത്. തുടർന്ന് വെറ്ററിനറി സർജനെത്തി പരിശോധന നടത്തിയെങ്കിലും ആഴത്തിൽ മുറിവേറ്റതിനാൽ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്ന് അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ മരണം സ്ഥിരീകരിച്ച ശേഷം രണ്ട് എരുമകളെയും സംസ്കരിച്ചു.
സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നും തെൻറ ജീവിത മാർഗമാണ് നഷ്ടപ്പെട്ടതെന്നും ജോയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.